കൊരട്ടി ∙ ബുധൻ രാത്രി ഗവ.ഓഫ് ഇന്ത്യ പ്രസ് വളപ്പിൽ തീ പടർന്നു പിടിച്ചതിനു പിന്നാലെ ഇന്നലെ 3 ഇടങ്ങളിൽ കൂടി തീപിടിത്തമുണ്ടായതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ മേഖലയിലുണ്ടായത് 10 തീപിടിത്തം. തീയണയ്ക്കാനായി ചാലക്കുടിയിലെ അഗ്നിരക്ഷാസേന ഓടിയോടി വശം കെട്ടു. ഗവ.
പ്രസ് പറമ്പിലുണ്ടായ തീപിടിത്തം ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു. ഇതിന്റെ മറുവശത്തായി കിൻഫ്ര പാർക്കിന് പിറകുവശത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിയത് ഇന്നലെ ഉച്ചയ്ക്കു 12നാണ്. ഇന്നലെ 2.30ന് ചാലക്കുടി ആശുപത്രി കടവിനു സമീപം പിയൂസ് മാളിയേക്കൽ കൂനന്റെ വീടിന്റെ പിറകിലുള്ള വിറകുപുര കത്തിനശിച്ചു.
വേഗത്തിൽ തീയണയ്ക്കാൻ സാധിച്ചതു കാരണം തൊട്ടടുത്ത വീടുകളിലേക്കു തീ പടരുന്നത് തടയാൻ കഴിഞ്ഞു. വിറകുപുരയുടെ മേൽക്കൂര പൂർണമായി കത്തിയമർന്നു. സ്റ്റേഷൻ ഓഫിസർ ബി.രാജേഷ്കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ബെന്നി അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ പി.ഒ.വർഗീസ്, എ.ഷഹാർ, സേനാംഗങ്ങളായ ഗിരീഷ്കുമാർ, നിഖിൽ കൃഷ്ണൻ, അഖിൽ ആർ.നായർ, പി.എസ്.സന്തോഷ്കുമാർ, പി.ആർ.രതീഷ്, വി.എൻ.അരുൺ, രോഹിത് കെ.ഉത്തമൻ, ഹോം ഗാർഡുമാരായ കെ.പി.മോഹനൻ, ടി.എ.ജോസ് എന്നിവർ തീയണയ്ക്കുന്നതിനു നേതൃത്വം നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

