കൊടുങ്ങല്ലൂർ ∙ നഗരസഭയിലെ പെരുന്തോട് വാർഡിൽ ജലസ്രോതസുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതു തടയാൻ നിർമിച്ച താൽക്കാലിക തടയണ നശിപ്പിച്ചു. എംഐടി സ്കൂൾ പരിസരത്ത് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കെട്ടിയ തടയണയാണ് രണ്ടാംതവണയും നശിപ്പിച്ചത്. പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്ന പെരുന്തോട്ടിൽനിന്നു ഉപ്പുവെള്ളം ശുദ്ധജല സ്രോതസുകളിലേക്ക് കയറുന്നത് തടയുന്നതിനാണു തടയണ നിർമിക്കാറുള്ളത്. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജനുവരിയിലാണ് തടയണ നിർമിക്കാറ്.
കാലവർഷം എത്തുന്നതോടെ പൊളിച്ചുനീക്കും.
ഇക്കഴിഞ്ഞ തിങ്കളാഴ്ച നിർമിച്ച തടയണ രാത്രിതന്നെ നശിപ്പിച്ചു. വീണ്ടും തടയണ നിർമിച്ചെങ്കിലും അതും നശിപ്പിച്ചു.
ഏകദേശം 35,000 രൂപ ചെലവഴിച്ചാണ് തടയണ നിർമിച്ചത്. നിർമാണച്ചെലവ് പിന്നീട് നഗരസഭ നൽകുകയാണ് പതിവ്.
രണ്ടു വട്ടം തകർത്ത തടയണ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വീണ്ടും നിർമിച്ചു. വാർഡ് വികസന സമിതിയുടെ പരാതിയെ തുടർന്നു പൊലീസ് അന്വേഷണം നടത്തി. തടയണ നശിപ്പിച്ചതു മൂലം പ്രദേശത്ത് ഓരുവെള്ള ഭീഷണി നിലനിൽക്കുന്നുണ്ട്.
ഈ മേഖലയിൽ രാത്രി സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതായും പരാതിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

