മണ്ണുത്തി ∙ തലമുറകൾ എത്ര കഴിഞ്ഞാലും മലയാളിക്ക് മാമ്പഴം പോലെ മാധുര്യമുള്ളതാണ് ‘മാമ്പഴ’മെന്ന കവിത, അതുപോലെ പ്രിയപ്പെട്ടതാണ് മാമ്പഴത്തിന്റെ കവിയും. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും ആസാം പണിക്കാരുമെല്ലാം മലയാളത്തിനു നൽകിയ വൈലോപ്പിള്ളി ശ്രീധര മേനോൻ ഓർമയായിട്ട് ഇന്ന് നാലു പതിറ്റാണ്ട് തികയുന്നു. കൂടുതൽ കാലവും തൃശൂർക്കാരനായി ജീവിച്ച അദ്ദേഹത്തിന്റെ കവിതകളും കയ്യെഴുത്തു പ്രതികളും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുമെല്ലാം മണ്ണുത്തിയിൽ സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ.
അടുത്ത കാലത്ത് പുത്തൂരിൽ മൃഗശാലയുടെ ഉദ്ഘാടന വേളയിൽ മൃഗശാല നഗരത്തിനു പുറത്തേക്കു മാറ്റുന്നതിനു കാരണമായ അദ്ദേഹത്തിന്റെ കൃഷ്ണ മൃഗങ്ങൾ എന്ന കവിത ചർച്ചയായിരുന്നു. ഇന്ന് സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത ഏതാനും രചനകൾ കൂടി ഉൾപ്പെടുത്തിയ പരിഷ്കരിച്ച സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
തൃപ്പൂണിത്തുറ സ്വദേശിയായ വൈലോപ്പിള്ളി പിന്നീടു തൃശൂർക്കാരനായാണ് ജീവിച്ചത്.
നെല്ലങ്കര സ്വദേശിനിയായ അധ്യാപിക ഭാനുമതിയമ്മയെ വിവാഹം ചെയ്ത ശേഷം കുറച്ചു കാലം അവിടെ താമസിച്ചു. പിന്നീട് നഗരത്തിലെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്വാർട്ടേഴ്സിലായിരുന്നു ദീർഘ കാലം താമസിച്ചിരുന്നത്. അദ്ദേഹം താമസിച്ചിരുന്ന വസതി വൈലോപ്പിള്ളി സ്മാരകമാക്കുന്നതിനു സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
തൃശൂരിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്ത വൈലോപ്പിള്ളി 1966ൽ പ്രധാന അധ്യാപകനായി വിരമിച്ചു. മക്കളായ ശ്രീകുമാറും വിജയകുമാറും മരുമക്കളായ ശ്രീകലയും ബിന്ദുവു ഡോക്ടർമാർ.
ഇവരുടെ ഉടമസ്ഥതയിലുള്ള മണ്ണുത്തി ഹരിശ്രീ ആയുർവേദ ആശുപത്രിയോടു ചേർന്നുള്ള മുറിയിലാണ് അദ്ദേഹത്തിനു ലഭിച്ച ഒട്ടേറെ വിശിഷ്ട
പുരസ്കാരങ്ങളും അപൂർവ ചിത്രങ്ങളുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കത്തുകൾ, അദ്ദേഹത്തിനു ലഭിച്ച ആരാധകരുടെ കത്തുകൾ, പ്രധാന കവികൾ വൈലോപ്പിള്ളിക്ക് അയച്ച കത്തുകൾ, കവിതകളുടെ കയ്യെഴുത്ത് പ്രതികൾ, വിവിധ ചിത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ജേണലുകൾ എന്നിവയെല്ലാം ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു. ആരാധകർക്ക് ഇവിടെ വരാം.
തൃശൂരുകാരനായി ഏറെക്കാലം ജീവിച്ച മഹാകവിക്ക് തൃശൂരിൽ എടുത്തുപറയുന്ന രീതിയിൽ ഒരു സ്മാരകം വേണമെന്ന ആരാധകരുടെ ആവശ്യം അദ്ദേഹത്തിന്റെ വിയോഗത്തിന്റെ നാൽപതാം വർഷത്തിലും വനരോദനമായി അവേശഷിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

