തൃശൂർ ∙ സംസ്ഥാനത്തെ മന്ത്രിമാരിൽ എല്ലാവരും നല്ലവരാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാൽ കെ.രാജൻ കൊള്ളാവുന്ന മന്ത്രിയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെ നേതൃസ്ഥാനത്ത് 30 വർഷം പിന്നിടുന്ന ജനറൽ സെക്രട്ടറിക്ക് തൃശൂർ യൂണിയൻ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി രാജനൊപ്പം ആദ്യമായിട്ടാണ് വേദി പങ്കിടുന്നത്. അത് തൃശൂരിൽ വച്ച് തന്നെയായതിനാൽ സന്തോഷമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പല മന്ത്രിമാരുടെ അത്ര മികവൊന്നും രണ്ടാം പിണറായി സർക്കാരിലെ പല മന്ത്രിമാരിൽ നിന്നും നമുക്കു ലഭിച്ചിട്ടില്ല.
എങ്കിലും റവന്യൂ മന്ത്രി കെ.രാജന് നമുക്ക് എ പ്ലസ് കൊടുക്കാവുന്നതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
താൻ നീതിയെക്കുറിച്ചു പറഞ്ഞാൽ മതാധിപത്യമാണെന്നും ജാതിയാണെന്നും പറഞ്ഞ് വേട്ടയാടുകയാണെന്നും മലബാർ ലഹള ഉണ്ടായതിന്റെ പശ്ചാത്തലം ഇന്നും നിലനിൽക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. മലബാർ കലാപകാലത്ത് ലീഗും മുസ്ലിംകളും ഹിന്ദുക്കളോടു കാണിച്ച ക്രൂരതയല്ലേ കുമാരനാശാൻ ‘ദുരവസ്ഥ’യിലൂടെ പറഞ്ഞത്. ഈ സാമൂഹിക സത്യങ്ങളെല്ലാം തുറന്നുപറയുന്ന എന്നെ വർഗീയവാദിയാക്കിയും 24 മണിക്കൂറും ജാതിയും മതവും വർഗവും വർഗീയതയും പറയുന്നവർ മിതവാദികളായും പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആദരസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു, കേന്ദ്ര വനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ, ബ്രുഗുണൻ മനയ്ക്കലാത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.വി.വിജയൻ, എൻ.വി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

