ഗുരുവായൂർ ∙ നഗരസഭയുടെ എകെജി കവാടത്തിനു മുന്നിൽ ബിയർ കുപ്പികൾ കൊണ്ട് ക്രിസ്മസ് ട്രീ നിർമിച്ചു പ്രദർശിപ്പിച്ചതിനെതിരെ ആദ്യ നഗരസഭാ കൗൺസിലിൽ പ്രതിഷേധം. പ്രതിപക്ഷത്തുനിന്നു കോൺഗ്രസിലെ ബഷീർ പൂക്കോടാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. ആദ്യ യോഗമായതിനാൽ മറ്റു പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കുന്നില്ലെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ക്രിസ്മസ് ട്രീ ഉടനടി നീക്കം ചെയ്യണമെന്നും കോൺഗ്രസിലെ ജോയ് ചെറിയാൻ, ആന്റോ തോമസ് എന്നിവർ ആവശ്യപ്പെട്ടു.
തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി എച്ച്.അഭിലാഷ് കുമാറിന്റെ മുറിയിലെത്തി ഇക്കാര്യം ആവശ്യപ്പെട്ടു. ബിജെപിയിലെ ശോഭ ഹരിനാരായണനും ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കൊണ്ട് കൗതുക വസ്തുക്കൾ നിർമിക്കാനുള്ള സന്ദേശമാണ് ക്രിസ്മസ് ട്രീ തയാറാക്കിയതു വഴി ഉദ്ദേശിച്ചതെന്നു സെക്രട്ടറി കൗൺസിലർമാരെ അറിയിച്ചു. രണ്ടുമാസം മുൻപ് ഗുരുവായൂർ നഗരസഭ ബയോപാർക്കിന് മുന്നിൽ ഗാന്ധിപ്രതിമ വികലമായി നിർമിച്ചതിനെത്തുടർന്നും വിവാദത്തിലായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

