പാഞ്ഞാൾ ∙ പാഞ്ഞാൾ പഞ്ചായത്തിലെ 12-ാം വാർഡായ പാഞ്ഞാൾ തെക്കുമുറിയിൽ ഒരേ കുടുംബത്തിലെ മൂന്നു വനിതകൾ മത്സരിക്കുന്നു. പാഞ്ഞാൾ കാട്ടിൽകാവ് പ്രദേശത്തെ വടക്കേപ്പാട്ട് തറവാട്ടിൽ നിന്നുള്ള മൂന്നു വനിതകളാണ് മൂന്നു മുന്നണികൾക്കായി മത്സരിക്കുന്നത്. പരേതയായ വടക്കേപ്പാട്ട് കല്യാണി അമ്മയുടെ എട്ടാമത്തെ മകളായ എൻ.
വി. ഗിരിജ (കണ്ണമ്മ – 59) എൽഡിഎഫ് സ്ഥാനാർഥിയാണ്.
കല്യാണി അമ്മയുടെ രണ്ടാമത്തെ മകളായ മാലതിയുടെ മക്കളായ ജയശ്രി സേതുമാധവൻ (54) ബിജിപി സ്ഥാനാർഥിയായും ഇളയ സഹോദരി രേണുക (52) യുഡിഎഫ് (മുസ്ലിംലീഗ്) സ്ഥാനാർഥിയായിട്ടുമാണ് മത്സരിക്കുന്നത്.
മൂന്നു പേരും ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വടക്കേപ്പാട്ട് കല്യാണി അമ്മയുടെ മൂത്ത മകളായ മല്ലികേശ്വരി 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ വനിത സ്വതന്ത്ര സ്ഥാനാർഥി കൂടി എത്തുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

