അഴീക്കോട് ∙ കടലിൽ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് സംഘം പിടിച്ചെടുത്തു. ഉൾനാടൻ ജലാശയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന സ്പീഡ് ബോട്ട് ആണ് വിനോദ സഞ്ചാരികളെയും കൊണ്ടു കടലിൽ യാത്ര നടത്തിയത്. മുനമ്പം ബീച്ച് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെപ്റ്റ്യൂൺ വാട്ടർ സ്പോർട്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന സ്പീഡ് ബോട്ട് ആണ് അനുമതിയില്ലാതെ കടലിൽ വിനോദയാത്ര നടത്തിയത്.
രണ്ടു കുട്ടികൾ ഉൾപ്പെടെ തമിഴ്നാട് സ്വദേശികളായ നാലു പേർ ബോട്ടിലുണ്ടായിരുന്നു.
അഴിമുഖത്തിനു വടക്കു പടിഞ്ഞാറ് ഭാഗത്തു സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അമിതവേഗത്തിലും അശ്രദ്ധമായും അപകടത്തിനു സാധ്യതയുള്ള രീതിയിൽ ബോട്ട് ഓടിക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ട
ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ പൊലീസ് സംയുക്ത സംഘം സ്പീഡ് ബോട്ട് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.
സ്പീഡ് ബോട്ട് ഓടിച്ച സ്രാങ്കിന് ഇന്ത്യൻ വെസൽ ആക്ട് പ്രകാരമുള്ള ലൈസൻസ് ഇല്ലായിരുന്നു. സ്പീഡ് ബോട്ട് പോർട്ട് ഓഫിസർക്ക് കൈമാറി.
വിശദ പരിശോധനയ്ക്കു ശേഷം പിഴ ഈടാക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.പി.ഗ്രേസിയുടെയും കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സി.രമേഷിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് സ്പീഡ് ബോട്ട് പിടിച്ചെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

