ഗുരുവായൂർ ∙ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവം എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ അധ്യക്ഷനായി.ചുമർചിത്ര കലാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണയ്ക്കായി മമ്മിയൂർ ദേവസ്വം ഏർപ്പെടുത്തിയ പുരസ്കാരം കൂടിയാട്ടം, കൂത്ത് കലാചാര്യൻ കലാമണ്ഡലം രാമ ചാക്യാർക്ക് കലാമണ്ഡലം കൽപിത സർവകലാശാല ആദ്യ വൈസ് ചാൻസലർ ഡോ. കെ.ജി.
പൗലോസ് സമ്മാനിച്ചു.
പുരസ്കാര നിർണയ സമിതി അംഗം വി.പി. ഉണ്ണിക്കൃഷ്ണൻ, മലബാർ ദേവസ്വം അസി.
കമ്മിഷണർ കെ.കെ. പ്രമോദ് കുമാർ, നഗരസഭ കൗൺസിലർ രേണുക ശങ്കർ, മലബാർ ദേവസ്വം മലപ്പുറം ഡിവിഷൻ അംഗം ആർ.
ജയകുമാർ, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.കെ.ഗോവിന്ദദാസ്, കെ.കെ. വിശ്വനാഥൻ, എക്സിക്യൂട്ടീവ് ഓഫിസർ എൻ.ഷാജി, പി.
സുനിൽകുമാർ, പി.എസ്. ബൈജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് മഹാദേവൻ തിരുവനന്തപുരം വീണ കച്ചേരി അവതരിപ്പിച്ചു.
വിഷ്ണു ചിന്താമണി ( മൃദംഗം), തൃശൂർ പി.വി.നാരായണൻ ( ഘടം ) എന്നിവർ പക്കമേളം ഒരുക്കി.ഇന്നു മുതൽ കാലത്ത് സരസ്വതി വന്ദനം, സംഗീതാർച്ചന, നൃത്താഞ്ജലി, വൈകിട്ട് പ്രമുഖരുടെ നൃത്ത സംഗീത കച്ചേരികൾ എന്നിവയുണ്ടാകും.
നവരാത്രി ആഘോഷം
തൃപ്രയാർ ∙ നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവി ഭാഗവത നവാഹയജ്ഞവും നാളെ മുതൽ ഒക്ടോബർ 2 വരെ നടക്കും. 23ന് വൈകിട്ട് 5.30 ന് വിഗ്രഹ ഘോഷയാത്ര, ദേവി ഭാഗവത പാരായണം, പ്രഭാഷണം.
കൃഷ്ണാനന്ദ സരസ്വതി സ്വാമി മുഖ്യ ആചാര്യ സ്ഥാനം വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]