വൈന്തല ∙ വിശുദ്ധ ഏവുപ്രാസ്യാമ്മ റോഡിലെ (കോൺവന്റ് റോഡ്) കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും റോഡ് അളന്നു തിട്ടപ്പെടുത്താനുമുള്ള നടപടികൾ ആരംഭിച്ചു. റോഡിനു വീതി കുറവാണെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നു കാടുകുറ്റി പഞ്ചായത്ത് കമ്മിറ്റിയാണു റോഡ് അളക്കാൻ തീരുമാനിച്ചത്.
തുടർനടപടികൾക്കായി വില്ലേജ് ഓഫിസർക്ക് കത്തു നൽകുകയും ചെയ്തിരുന്നു. വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി.
പഞ്ചായത്ത് അംഗം ജാക്സൺ വർഗീസ്, പരാതി നൽകിയ നാട്ടുകാരുടെ പ്രതിനിധിയായ എം.സി.രാജൻ എന്നിവർ എത്തിയിരുന്നു. സ്ഥല പരിശോധനയ്ക്കു ശേഷം താലൂക്ക് സർവേയർക്കു റിപ്പോർട്ട് കൈമാറുമെന്നു വില്ലേജ് ഓഫിസർ അറിയിച്ചു.
റോഡിന്റെ വീതിക്കുറവു കാരണം ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകിയിരുന്നു. വൈന്തലയിലെ സർക്കാർ മൃഗാശുപത്രി, ഹോമിയോ ആശുപത്രി, സെന്റ് ജോസഫ്സ് കോൺവന്റ്, ഇടവക ദേവാലയം, സ്കൂളുകൾ, വായനശാല തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പഞ്ചായത്ത് ആസ്തിയിലുള്ള ഈ റോഡ് അളന്ന് അതിരടയാളങ്ങൾ സ്ഥാപിച്ചു സംരക്ഷിക്കണമെന്നാണു നിവേദനത്തിലെ പ്രധാന ആവശ്യം.
കേരള സർവേ അതിരടയാളം നിയമം 1961 പ്രകാരം നോട്ടിസ് നൽകി റോഡ് അളക്കാനാണു പഞ്ചായത്ത് വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]