
പുന്നയൂർക്കുളം∙ വന്നേരി ഹയർസെക്കൻഡറി സ്കൂൾ ബസ് സ്റ്റോപ്പിനു മുന്നിൽ യാത്രക്കാർക്ക് തടസ്സമായിരുന്ന മരത്തടികൾ മാറ്റി. മനോരമ വാർത്തയെ തുടർന്നാണ് നടപടി.
ഉച്ചയോടെ രണ്ട് വണ്ടിയിൽ സ്കൂൾ മൈതാനത്തെയും റോഡിലെയും മരത്തടികൾ കൊണ്ടുപോയി.ബസ് സ്റ്റോപ്പിനു മുന്നിൽ കൂട്ടിയിട്ട മരത്തടികൾ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരെ വലച്ചിരുന്നു.
കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ മരം കിടക്കുന്നതിനാൽ ബസുകൾ സ്റ്റോപ്പിൽ നിർത്തിയിരുന്നില്ല. മരത്തടി കാരണം ഇവിടെ വെള്ളക്കെട്ടും ഉണ്ടായിരുന്നു.
കഴിഞ്ഞ മേയിലാണ് സ്കൂൾ മതിലിനോട് ചേർന്ന 3 മരങ്ങൾ മരാമത്ത് വകുപ്പ് മുറിച്ചത്.
ലേലം എടുത്തയാൾ നല്ല മരങ്ങൾ മാത്രം കൊണ്ടുപോയി. ബാക്കി തടികൾ വഴിമുടക്കിയായി.
മരത്തടികൾ മാറ്റണം എന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. വാർത്ത വന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് മരം കയറ്റി കൊണ്ടുപോകുകയായിരുന്നു.
കരാറുകാരനെതിരെ രക്ഷിതാവ് മരാമത്ത് വകുപ്പിനു പരാതി നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]