
തൃശൂർ ∙ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ മുതൽ പോസ്റ്റ് ഓഫിസ് റോഡ് (ചെട്ടിയങ്ങാടി മുതൽ എംഒ റോഡ് വരെ), സാഹിത്യ അക്കാദമി റോഡ് എന്നീ റോഡുകളിൽ വൺവേ സിസ്റ്റം പ്രാബല്യത്തിൽ. പോസ്റ്റ് ഓഫിസ് റോഡിൽ എംഒ റോഡിൽ നിന്നു വാഹനങ്ങൾക്കു ചെട്ടിയങ്ങാടിയിലേക്കു പോകാം. ചെട്ടിയങ്ങാടിയിൽ നിന്ന് എംഒ റോഡിലേക്കു വാഹനങ്ങൾക്കു പ്രവേശനമില്ല.
പോസ്റ്റ് ഓഫിസ് റോഡിൽ പഴക്കച്ചവടം നടത്തുന്നവർ വാഹനങ്ങൾ ഒരു വരിയായി നിർത്തി രാവിലെ 9ന് മുൻപ് കയറ്റിറക്കുകൾ നടത്തണം.
സാഹിത്യ അക്കാദമി റോഡിൽ സാഹിത്യ അക്കാദമി ജംക്ഷനിൽ നിന്നു ഫൈൻ ആർട്സ് കോളജ് ജംക്ഷനിലേക്കു വാഹനങ്ങൾക്കു പ്രവേശിക്കാം. ഫൈൻ ആർട്സ് കോളജ് ജംക്ഷനിൽ നിന്നു സാഹിത്യ അക്കാദമി ജംക്ഷനിലേക്കു വാഹനങ്ങൾക്കു പ്രവേശനമില്ല. വൺവേലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]