
ഒല്ലൂർ ∙ തൈക്കാട്ടുശേരിയിൽ വളർത്തുനായയോടു നടുറോഡിൽ ക്രൂരത. നായയുടെ ഉടമസ്ഥനെന്നു കരുതുന്ന ആൾ നായയെ ബൈക്കിൽ കെട്ടിയിട്ടു റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
ഇതുകണ്ട നാട്ടുകാർ ബഹളം വച്ചതോടെ ഇയാൾ വണ്ടി നിർത്തി.
നാട്ടുകാർ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ വണ്ടി ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. ദൃക്സാക്ഷികൾ നായ സംരക്ഷണ കേന്ദ്രമായ പോസ് (PAWS) അധികൃതരെ വിളിച്ചു വിവരം പറഞ്ഞതിനെ തുടർന്നു പ്രവർത്തകരെത്തി മണ്ണുത്തിയിലെ സായാഹ്ന ചികിത്സാ കേന്ദ്രത്തിൽ നായയെ എത്തിച്ചു.
നായയുടെ കാലുകൾക്കു സാരമായ പരുക്കു പറ്റിയിട്ടുണ്ട്. ശരീരം മുഴുവൻ ഉരഞ്ഞു തൊലി പോയി രക്തം വാർന്ന നിലയിലായിരുന്നു. പെരുമ്പിള്ളിശേരി മുതൽ തൈക്കാട്ടുശേരി വരെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ കെട്ടിവലിച്ചതായാണു സൂചന.
ഒല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. നായയെ കെട്ടിവലിച്ച വണ്ടി പൊലീസ് പിടിച്ചെടുത്തു.
പ്രതിക്കായി അന്വേഷണം ആരംഭിച്ചു. നായയെ പോസ് പ്രവർത്തകർ ഏറ്റെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]