കാതിക്കുടം ∙ കടുത്തവേനലിലും വറ്റാത്ത ഉറവയുമായി ജലസൗന്ദര്യത്തിന്റെ നിറക്കാഴ്ചയൊരുക്കി പതിയൻകുളം. കാടുകുറ്റി പഞ്ചായത്തിലെ ചെറാലക്കുന്ന് 11–ാം വാർഡിലാണ് പതിയൻകുളം. 2010–2014 കാലഘട്ടത്തിൽ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവിൽ കുളം നവീകരിച്ചിരുന്നതായി ബ്ലോക്ക് പഞ്ചായത്ത് അംഗവും അന്നത്തെ പഞ്ചായത്ത് അംഗവുമായ ബീന രവീന്ദ്രൻ പറഞ്ഞു. 25 സെന്റ് വിസ്തൃതിയുള്ള കുളത്തിന്റെ 20 സെന്റ് ആണു ആഴംകൂട്ടി നവീകരിച്ചത്.
‘ഒരു പഞ്ചായത്തിൽ ഒരു കുളം’ പദ്ധതിയുടെ ഭാഗമായായിരുന്നു നവീകരണം. ചുറ്റും കരിങ്കല്ല് ഉപയോഗിച്ചു കെട്ടി സംരക്ഷിച്ചു.
കുളത്തിലേക്ക് ഇറങ്ങാനായി പടവുകൾ കെട്ടി. കന്നുകാലികളെ ഇറക്കാനായി കോൺക്രീറ്റ് റാംപും സജ്ജമാക്കി. കഴിഞ്ഞ വർഷങ്ങളിൽ കുളത്തിൽ പഞ്ചായത്ത് മീൻ വളർത്തലും നടത്തിയിരുന്നു.
ആദ്യകാലത്തു കുളിക്കാനും അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ജലസ്രോതസ്സാണിത്. നല്ല ആഴമുള്ള ഈ കുളം സമീപപ്രദേശങ്ങളിലെ ജലസുലഭതയ്ക്കു കാരണമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]