
കൊരട്ടി ∙ പഞ്ചായത്തിലെ വഴിച്ചാൽ എന്ന കൊച്ചു ഗ്രാമത്തിൽ വി.എസ്.അച്യുതാനന്ദൻ എത്തിയപ്പോൾ ഭക്ഷണത്തിലെ പതിവിഷ്ടങ്ങൾ കണ്ട് ജനം അമ്പരന്നു. മാർഗം നാച്വറൽ ഫാമിങ് ട്രസ്റ്റ് ട്രസ്റ്റി ജോഷി വർഗീസിന്റെ വീട്ടിലായിരുന്നു ഭക്ഷണം ഇങ്ങനെ: മുരിങ്ങയിലച്ചപ്പാത്തി, മല്ലിയില കാപ്പി, കടച്ചക്കക്കറി, വേപ്പിലച്ചമ്മന്തി, കദളിപ്പഴം. കുറച്ചു ഭക്ഷണം വീട്ടിലേക്കു പൊതിഞ്ഞു വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.
ജോഷിയുടെ അമ്മ കൊച്ചുത്രേസ്യയും അഛൻ മുൻ പഞ്ചായത്ത് അംഗം എം.പി.വർഗീസും വിളമ്പി നൽകിയപ്പോൾ സ്വാദോടെ കഴിച്ചു. പ്രകൃതി ചികിത്സകനായിരുന്ന ജോഷിയായിരുന്നു വർഷങ്ങളോളം വിഎസിന്റെ മെനു നിശ്ചയിച്ചിരുന്നത്.
രാവിലെ ആവിയിൽ വേവിച്ച പലഹാരങ്ങളോ പച്ചക്കറി പുട്ടോ ആണു പതിവ്.
ഉച്ചയ്ക്ക് ഉണക്കലരി ചോറ്, ഇലക്കറി, അവിയൽ, തോരൻ, പരിപ്പും കായവും ചുവന്ന മുളകും ചേർക്കാത്ത സാമ്പാർ, ചമ്മന്തി എന്നിവയും കഴിച്ചിരുന്നു. രാത്രി കട്ടിയുള്ള ആഹാരം ഒഴിവാക്കും.
പച്ചക്കറി സൂപ്പോ പപ്പായയോ ചിലപ്പോൾ കരിക്കിൻ വെള്ളമോ മാത്രം കഴിക്കും. മറ്റൊരിക്കൽ ഉച്ചയൂണു കഴിക്കാനും ജോഷിയുടെ വീട്ടിൽ വി.എസ്.
എത്തി. ഇത്തവണ വാഴയിലയിൽ വിളമ്പിയ, തവിടു കളയാത്ത അരിയുടെ ചോറും വെണ്ടയ്ക്ക പാൽകറിയും വേപ്പിലച്ചമ്മന്തിയും തേങ്ങാച്ചമ്മന്തിയും ഇരുമ്പൻപുളി അച്ചാറും കണ്ണിമാങ്ങ അച്ചാറും ഗോതമ്പു പായസവുമാണ് അദ്ദേഹം കഴിച്ചത്.
പോകും മുൻപേ വിഎസിന് എന്നും കായ്ക്കുന്ന മാവിന്റെ തൈ ജോഷി സമ്മാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]