
മുരിങ്ങൂർ ∙ ദേശീയപാതയിലെ അടിപ്പാത തുറന്നു. ദേശീയപാത കുറുകെ കടക്കാൻ വാഹനങ്ങൾക്ക് ഇതോടെ സൗകര്യമൊരുങ്ങി.
അതേസമയം, ചിറങ്ങര അടിപ്പാത ഗതാഗതത്തിനു തുറന്നിട്ടില്ല. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതയുടെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ അടിപ്പാതയുടെ മുകളിലൂടെ വാഹനങ്ങൾക്കു പോകാൻ മാസങ്ങൾ നീണ്ട
കാത്തിരിപ്പു വേണ്ടി വരും.രണ്ടിടത്തും അടിപ്പാതകളുടെ ബോക്സ് സ്ട്രക്ചർ കോൺക്രീറ്റിങ് പൂർത്തിയാക്കിയതു ജൂൺ അവസാനമാണ്.
ഇരുവശത്തും സർവീസ് റോഡുകളിൽ സജ്ജമാക്കിയ ഇടുങ്ങിയ ബദൽ റോഡുകളിലെ വാഹന ഗതാഗതക്കുരുക്കിനിടെ അടിപ്പാതകളിലൂടെ വാഹനങ്ങൾ വിടുന്നത് കുരുക്കു മുറുകാൻ വഴിയൊരുങ്ങുമെന്ന ആശങ്കയും ശക്തമാണ്. അതിനാൽ തുടക്കത്തിൽ ചെറു വാഹനങ്ങൾ മാത്രമാകും കടത്തി വിടുക.ചിറങ്ങരയിൽ കിഴക്കു ഭാഗത്തും മുരിങ്ങൂരിൽ പടിഞ്ഞാറു ഭാഗത്തും ബെൽമൗത്ത് സൗകര്യത്തോടെയാണ് അടിപ്പാതകളുടെ ബോക്സ് സ്ട്രക്ചർ നിർമിച്ചിട്ടുള്ളത്.
അടിപ്പാതകളുടെ നിർമാണത്തിനു മുന്നോടിയായി ദേശീയപാതയിൽ ചിറങ്ങരയിൽ 2023 ഡിസംബറിൽ ഡ്രൈനേജ് നിർമാണം തുടങ്ങിയിരുന്നു.
അതേസമയത്തു തന്നെ കൊരട്ടിയിൽ ഡ്രെയ്നേജ് നിർമാണം ആരംഭിച്ചെങ്കിലും കേസ് വന്നതോടെ പണി തുടരാനായില്ല.2024 സെപ്റ്റംബറിലാണു വീണ്ടും കൊരട്ടിയിൽ ഡ്രെയ്നേജ് നിർമാണം ആരംഭിച്ചത്. 2024 നവംബറിൽ ചിറങ്ങരയിൽ അടിപ്പാത നിർമാണം ആരംഭിച്ചു.
ഈ വർഷം മാർച്ച് മാസമാണു മുരിങ്ങൂരിൽ അടിപ്പാത നിർമാണം ആരംഭിച്ചത്. കൊരട്ടിയിൽ തൂണുകളിലുള്ള മേൽപാലമാണു നിർമിക്കുകയെന്നാണു ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചിട്ടുള്ളത്.
സർവീസ് റോഡ്, ഡ്രെയ്നേജ് എന്നിവയുടെ നിർമാണം പൂർത്തിയാക്കാത്തതിനാൽ മേൽപാലം നിർമാണം ആരംഭിക്കാനായിട്ടില്ല.
അടിപ്പാതകളുടെ ബോക്സുകൾക്ക് ഇരുവശവും നിർമിക്കുന്ന അനുബന്ധ റോഡിന്റെ സംരക്ഷണഭിത്തിയും തടഭിത്തിയും നിർമിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിനായി താഴ്ത്തിയ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പണികൾ തടസ്സപ്പെടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]