
മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ വിള്ളൽ: സംരക്ഷണഭിത്തി നിർമിച്ചില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുതിരാൻ ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനു സമീപം വഴുക്കുംപാറയിൽ പാലക്കാട്ടേക്കുള്ള റോഡിന്റെ ഭാഗത്തു നൂറു മീറ്റർ ഭാഗത്തു കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന വാഗ്ദാനം പാലിക്കാതെ എൻഎച്ച്എഐയും കരാർ കമ്പനിയും. റോഡിന്റെ വടക്കുഭാഗത്തു 2 വർഷം മുൻപു വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്നാണ് ഈ ഭാഗത്തു കോൺക്രീറ്റ് പാർശ്വ ഭിത്തി നിർമിക്കാമെന്ന ഉറപ്പ് നൽകിയത്. എന്നാൽ അപകട സ്ഥലം കാഴ്ചയിൽ നിന്നു മറയ്ക്കാൻ റോഡിന്റെ വീതി കുറച്ചു റോഡിലേക്കു കയറ്റി അയേൺ ക്രാഷ് ബാരിക്കേഡുകൾ സ്ഥാപിക്കുകയാണ് ദേശീയപാത അതോറിറ്റി ചെയ്തത്.
വഴുക്കുംപാറയിൽ 11 മീറ്റർ ഉയരത്തിലാണു മേൽപാത നിർമിച്ചിട്ടുള്ളത്. 2003 ജൂലൈ 5നു മേൽപാതയുടെ തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ വിള്ളലുണ്ടായി റോഡ് തകർന്നിരുന്നു. തുടർന്ന് ഒരു വശത്തുകൂടി ഗതാഗതം ക്രമീകരിച്ചു 11 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചു.
തൃശൂർ ഭാഗത്തേക്കുള്ള റോഡിനു കോൺക്രീറ്റ് പാർശ്വഭിത്തി നിർമിച്ചതിനു സമാനമായി പാലക്കാട് ഭാഗത്തേക്കുള്ള റോഡിലും പാർശ്വഭിത്തി വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇവിടെ നൂറു മീറ്ററോളം ഭാഗത്തു പാർശ്വഭിത്തി നിർമിക്കാനുണ്ട്. മണ്ണു മാത്രം നിറച്ചാണ് ഈ ഭാഗത്തെ പാർശ്വ ഭിത്തി. ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായാൽ ദേശീയപാത അപകടത്തിലാവുമെന്ന ആശങ്കയിലാണ് നാട്ടുകാരും.