
ജയിലിലെ പച്ചക്കറിക്ക് വൻ ഡിമാൻഡ്: വിൽപന 27 വരെ നീളും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിയ്യൂർ∙ സെൻട്രൽ ജയിലിലെ തോട്ടത്തിൽ വിളയിച്ചെടുത്ത ജൈവ പച്ചക്കറി ഉൽപന്നങ്ങൾക്കു ആവശ്യക്കാരേറെ. ചീര, വഴുതന, ചുരയ്ക്ക, പടവലം, പയർ തുടങ്ങിയ ഇനങ്ങൾ അതിവേഗമാണു വിറ്റഴിഞ്ഞത്. തോട്ടത്തിൽ നിന്നു പറിച്ച് നേരെ സ്റ്റാളിൽ എത്തിച്ചായിരുന്നു വിൽപന. ജയിലിലെ ആവശ്യത്തിലധികം വിളവുണ്ടാകുന്ന അവസരത്തിലാണ് പുറമേക്കു പച്ചക്കറി വിൽപന നടത്താൻ അധികൃതർക്ക് കഴിയുന്നത്. വിൽപന 27 വരെ നീളും. അര ടൺ പച്ചക്കറി ഇനങ്ങൾ ഇന്നലെ വിൽപന നടത്തി. ആദ്യ വിൽപന ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.