പീച്ചി ∙ പോളിയോ തളർത്താത്ത പോരാട്ടവീര്യവുമായി 56–ാം വയസിൽ വിദ്യാർഥി യൂണിയന്റെ പാനലിൽ മത്സരത്തിനിറങ്ങുകയാണ് ജാൻസി വർഗീസ്. നാളെ നടക്കുന്ന ഗവ.ഐടിഐ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മാഗസിൻ എഡിറ്റർ സ്ഥാനത്തേക്കാണ് ജാൻസി മത്സരിക്കുന്നത്.
വിലങ്ങന്നൂർ ചുമട്ടുതൊഴിലാളി യൂണിയൻ (ഐഎൻടിയുസി) അംഗം പരേതനായ വർഗീസിന്റെ മകളായ ജാൻസി കെഎസ്യു പാനലിലാണ് മത്സരിക്കുന്നത്.
രണ്ടാം വയസിൽ പോളിയോ കാലുകളെ തളർത്തിയെങ്കിലും ഇച്ഛാശക്തി കൊണ്ടു വിധിയെ നേരിട്ടു ജീവിതത്തിൽ മുന്നേറുന്നതിനിടെയാണ് വീണ്ടും പഠിക്കാൻ അവസരം ലഭിച്ചത്.
19–ാം വയസിൽ ആരംഭിച്ച തയ്യൽ ജോലി ഇപ്പോഴും തുടരുന്നു. വിലങ്ങന്നൂരിൽ ജീസസ് ഫാബ്രിക്സ് എന്ന പേരിൽ വസ്ത്രസ്ഥാപനവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഫാഷൻ ഡിസൈനിങ് പഠിക്കാൻ കഴിഞ്ഞവർഷം പീച്ചിയിലെ സർക്കാർ ഐടിഐയിൽ ജാൻസി പ്രവേശനം നേടിയത്.
ഐടിഐയിൽ പ്രായപരിധി നിബന്ധന ഇല്ലാത്തതാണ് ജാൻസിക്ക് അനുഗ്രഹമായത്.
അമ്മ അന്നമ്മയോടൊപ്പമാണ് ജാൻസി താമസം. തന്നേക്കാൾ പ്രായം കുറഞ്ഞ പ്രിൻസിപ്പൽ പി.എച്ച്.രഹനയും സ്കൂളിൽ വളരെ ജൂനിയറായി പഠിച്ച സജി ആൻഡ്രൂസ് പിടിഎ പ്രസിഡന്റുമായ ഐടിഐയിലെ സീനിയർ വിദ്യാർഥി ഇനി വിദ്യാർഥി പ്രതിനിധി കൂടിയാകുമോ എന്ന് നാളെ അറിയാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

