വടക്കാഞ്ചേരി ∙ പീച്ചി വനം ഡിവിഷനിലെ വാഴാനി ഡാം പരിസരത്ത് പരുക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് വനംവകുപ്പ് അധികൃതരും ഫോറസ്റ്റ് വെറ്ററിനറി വിഭാഗവും ചേർന്നു വിദഗ്ധ ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് കയറ്റിവിട്ടു. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.
അരുൺ സക്കറിയ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ എം.കെ.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ആനകൾ തമ്മിലുണ്ടായ കൊമ്പുകുത്തലിലാണ് 25 വയസ്സ് പ്രായമുള്ള കൊമ്പനു പരുക്കേറ്റതെന്നാണു പരിശോധിച്ച ഡോക്ടർമാരുടെ നിഗമനം. ആനയുടെ ദേഹത്ത് പലയിടത്തായി കണ്ടെത്തിയ മുറിവുകൾക്ക് ഒരാഴ്ച പഴക്കമുണ്ടെന്നും സംഘത്തിനു ബോധ്യപ്പെട്ടു.
കഴിഞ്ഞ 3 ദിവസങ്ങളായി അവശനിലയിലുള്ള ഈ ആനയെ വനംവകുപ്പ് ജീവനക്കാർ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ വാണിയംപാറ ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ വാഴാനി എപിസിയിൽ മുഴുവൻ സജ്ജീകരണങ്ങളോടെയും എത്തിയ വനംവകുപ്പ് സംഘം കുട്ടവഞ്ചിയിൽ ഡാമിലൂടെ സഞ്ചരിച്ചാണ് ആന നിന്നിരുന്ന വനത്തിൽ പ്രവേശിച്ചത്.
മയക്കുവെടി വച്ച ശേഷമായിരുന്നു വിശദമായ പരിശോധന.
തുടർന്ന് ആവശ്യമായ മരുന്നും ചികിത്സയും നൽകി. ആനയുടെ ആരോഗ്യം തൃപ്തികരമായതോടെ 12 മണിയോടെ പരിസരത്തെ കാട്ടിലേക്ക് സുരക്ഷിതമായി കയറ്റിവിട്ടു. ആനയെ നിരീക്ഷിക്കൽ വനം വകുപ്പ് തുടരും.
ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അനുമോദും തൃശൂർ, എറണാകുളം, പാലക്കാട് ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർമാരായ ഡോ.
മിഥുൻ, ഡോ. ബിനോയ്, ഡോ.
ഡേവിഡ് ഏബ്രഹാം, പീച്ചി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.രാജേഷ്, പീച്ചി വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് എന്നിവരും വയനാട് വനംവകുപ്പ് ദ്രുതപ്രതികരണ ടീമും സംഘത്തിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

