പുന്നയൂർക്കുളം ∙ കഴിഞ്ഞ ദിവസം ഭാഗികമായി തകർന്ന മാഞ്ചിറ പാലം പുനർ നിർമിക്കും. തുടർ നടപടിക്കായി മരാമത്ത് വകുപ്പ്, പാലം വിഭാഗത്തിനു പദ്ധതി കൈമാറി.
അടുത്ത ദിവസം മണ്ണ് പരിശോധന നടത്തും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും ലഭിക്കുന്ന മുറയ്ക്ക് നിർമാണത്തിനു ആവശ്യമായ തുക കണ്ടെത്തുമെന്ന് എൻ.കെ.അക്ബർ എംഎൽഎ പറഞ്ഞു. 6 മാസത്തിനകം പണി തുടങ്ങാനാണ് തീരുമാനം.
ബുധനാഴ്ചയാണ് മാഞ്ചിറ പാലത്തിന്റെ സ്ലാബും സംരക്ഷണ ഭിത്തിയും തകർന്നു വീണത്.
ഭിത്തിയുടെ പുനർനിർമാണം ഇന്ന് തുടങ്ങും. തകർന്ന സ്ലാബ് പൊളിച്ചു മാറ്റിയ ശേഷമാകും ഭിത്തി നിർമിക്കുക.
വശങ്ങൾ ഇടിയാതിരിക്കാൻ തെങ്ങിൻ തടികൾ അടിച്ചു താഴ്ത്തിയ ശേഷമാകും ഭിത്തികെട്ടുക. ഒരാഴ്ചക്കകം പണി പൂർത്തിയാകുമെന്നാണ് കരുതുന്നത്.
6 മീറ്റർ ഭാഗമാണ് പൂർണമായി തകർന്നതെങ്കിലും ഇതിനോട് ചേർന്നുള്ള ഭാഗത്തിന്റെ ബലക്ഷയം കണക്കിലെടുത്ത് കൂടുതൽ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടും.
പുതിയപാലം നിർമിക്കുന്നതിനാൽ പാലം ഇടിയാതിരിക്കാനുള്ള താൽക്കാലിക നിർമാണമാണ് നടത്തുക. അപകടഭീഷണി ഉള്ളതിനാൽ വലിയ വാഹനങ്ങൾ പൂർണമായി നിരോധിച്ചു.
ഇതുവഴി ഓടിയിരുന്ന ബസുകൾ കൊച്ചന്നൂർ വഴിയാണ് സർവീസ് നടത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

