നക്ഷത്രങ്ങളുടെയും ട്രീകളുടെയും മാത്രമല്ല, ചെറുതും വലുതുമായ ഒട്ടേറെ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ വർണശേഖരവും ഇത്തവണ ക്രിസ്മസ് വിപണിയിലുണ്ട്. വീടുകളുടെ വാതിലും സ്വീകരണമുറിയും മുതൽ അടുക്കളയും കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന ഭക്ഷണമേശയും വരെ അലങ്കരിക്കാനുള്ള ‘ക്രിസ്മസ് തീം’ വസ്തുക്കൾ പലയിടത്തും ലഭിക്കും.
ട്രീയുടെയും സാന്താക്ലോസിന്റെയും മിനിയേച്ചർ രൂപങ്ങളും ക്രിസ്മസ് റീത്തും ‘മെറി ക്രിസ്മസ്’ എന്ന എഴുത്തുമെല്ലാം സുലഭം. മുൻ വർഷങ്ങളെക്കാൾ ചെറിയ അലങ്കാര വസ്തുക്കൾക്ക് ആവശ്യക്കാരേറെയാണെന്നും സ്റ്റോക്കുകൾ വേഗം തീരുന്നതായും വ്യാപാരികൾ പറയുന്നു.
കളറാക്കാൻ ഇത്തിരിക്കുഞ്ഞന്മാർ
ചെറിയ ക്രിസ്മസ് ട്രീ, സാന്താക്ലോസ് രൂപങ്ങൾ, ചെറു നക്ഷത്രങ്ങൾ, പല നിറങ്ങളിലെ ബെല്ലുകൾ, ബോളുകൾ, ഡ്രംസ്, ബലൂണുകൾ, റെയിൻഡിയറുകൾ, മാലാഖ, ചെറി, സ്നോമാൻ, ഡിസൈനർ മെഴുകുതിരികൾ, സ്റ്റാൻഡുകൾ, ലൈറ്റുകൾ, പൂക്കൾ എന്നിങ്ങനെ പോകുന്നു വിപണിയിലെ കുഞ്ഞൻ അലങ്കാര വസ്തുക്കൾ.
ഇതിൽ ക്രിസ്മസ് ട്രീയുടെയും സാന്താക്ലോസിന്റെയും മിനിയേച്ചർ രൂപങ്ങൾക്കാണ് ആവശ്യക്കാരേറെ.
മിക്കവർക്കും ഇഷ്ടം 5 രൂപ മുതൽ ലഭിക്കുന്ന ഇത്തരം കുഞ്ഞൻ വസ്തുക്കളോടാണ്. 5 രൂപയുടെ ബലൂണുകളും വിവിധ നിറങ്ങളിലെ ബോളുകളുമുണ്ട്.
10 രൂപയിൽ തുടങ്ങുന്നു നക്ഷത്രങ്ങൾ, സാന്താക്ലോസ്, പൂക്കൾ, ഡ്രംസ് എന്നിവയുടെ വില. 15 രൂപ മുതൽ ചെറിയും അലങ്കാര തോരണങ്ങളും ലഭിക്കും.
40 രൂപ മുതൽ പല വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകളുമുണ്ട്. വീടിന് അടിമുടി ‘ക്രിസ്മസ് ടച്ച്’ നൽകുന്ന വസ്തുക്കളാണിവ.
ഇതോടൊപ്പം വിവിധ നിറങ്ങളിൽ ഡക്കറേഷൻ റിബണുകളും തോരണങ്ങളുമുണ്ട്.
മഞ്ഞുള്ള ട്രീ, ഹാങ്ങിങ് പുൽക്കൂട്
തണുപ്പ് അധികമായുള്ള രാജ്യങ്ങളിലെ ക്രിസ്മസ് പ്രതീകങ്ങൾ പലതും നമ്മുടെ വിപണിയിലെത്തിയിട്ടുണ്ട്. മഞ്ഞ് പൊഴിക്കുന്ന ക്രിസ്മസ് ട്രീയും മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സ്നോമാനുമെല്ലാം റെഡി ടു യൂസ് ആയി ലഭിക്കും.
സ്വിച്ചിട്ടാൽ സംഗീതത്തിന്റെയും അലങ്കാര ദീപങ്ങളുടെയും അകമ്പടിയോടെ മഞ്ഞു പെയ്യുന്ന ക്രിസ്മസ് ട്രീയുണ്ട്. ട്രീയുടെ താഴെ വയ്ക്കാൻ നൃത്തം ചെയ്യുന്ന സാന്താക്ലോസും സമ്മാനങ്ങളുള്ള റെയിൻഡിയർ വാഹനവും ലഭിക്കും.
മുറിയിൽ മുഴുവൻ മഞ്ഞു പെയ്യുന്ന പ്രതീതി പകരുന്ന രീതിയിൽ ഉയരമുള്ള ക്രിസ്മസ് ട്രീയും കോർണറിൽ മാത്രം മഞ്ഞു വീടൊരുക്കുന്ന മൂന്നടി പൊക്കമുള്ള സ്നോ തീം ട്രീയും ലഭ്യമാണ്.
ഹാങ്ങിങ് പുൽക്കൂടുകളാണ് ക്രിസ്മസ് വിപണിയിലെ പുതിയ താരം. തൂക്കിയിടാൻ കഴിയുന്ന ഒരടി മുതൽ രണ്ടടി വരെ വലുപ്പത്തിലുള്ള പുൽക്കൂടുകളാണിവ.
ഫൈബർ, പ്ലാസ്റ്റിക്, മരത്തടി തുടങ്ങിയവയിൽ നിർമിച്ച ഇവ പല ഡിസൈനിലും ലഭിക്കും. വലുപ്പവും ഡിസൈനും നിർമാണത്തിനുപയോഗിച്ച വസ്തുക്കളും അനുസരിച്ചാണ് വില.
ചൂരലിൽ നിർമിച്ച മടക്കി വയ്ക്കാവുന്ന പുൽക്കൂടുകളുമുണ്ട്.
മറുനാട്ടിലെ ക്രിസ്മസ് റീത്തുകൾ
അടുത്തകാലത്തു പ്രാധാന്യം ലഭിച്ച ക്രിസ്മസ് അലങ്കാരങ്ങളിലൊന്നാണ് വൃത്താകൃതിയിലുള്ള അഡ്വന്റ് റീത്തുകൾ അഥവാ അഡ്വന്റ് ക്രൗൺ. പാശ്ചാത്യ രാജ്യങ്ങളിൽ ക്രിസ്മസിനു വ്യാപകമായി ഉപയോഗിച്ചിരുന്ന ഇവ കേരളത്തിൽ എത്തിയിട്ട് അധികമായിട്ടില്ല.
യേശുവിന്റെ ജനനത്തിനു മുൻപുള്ള കാത്തിരിപ്പിന്റെ കാലമാണ് ‘അഡ്വന്റ്’ അഥവാ ആഗമനകാലം.
ഇതിന്റെ പ്രതീകം എന്ന നിലയിലാണു വീടുകളിൽ അഡ്വന്റ് ക്രൗണുകൾ തൂക്കുന്നത്. പ്രതീക്ഷ, സമാധാനം, സന്തോഷം, സ്നേഹം എന്നിവയുടെ പ്രതീകം കൂടിയാണിവ. വീടിന്റെ പ്രധാന വാതിലിലാണ് ഇവ തൂക്കിയിടുന്നത്.
പച്ച, ചുവപ്പ്, വെള്ള നിറങ്ങളാണു പ്രധാനമായി ഇതിൽ ഉപയോഗിക്കുക. കുഞ്ഞു സാന്താക്ലോസ് രൂപം, ചെറി, ബെൽ, നക്ഷത്രം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു മോടിപിടിപ്പിച്ച റീത്തുകളുമുണ്ട്.
വലുപ്പത്തിനനുസരിച്ചാണ് വില. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

