അഴീക്കോട് ∙ കടലിൽ തീരത്തോടു ചേർന്നു കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചു അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. എറണാകുളം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുറത്ത് ലൈജുവിന്റെ ഗബ്രിയേൽ, പള്ളിപ്പുറം പനയ്ക്കൽ ടോമിയുടെ ഗമാലിയേൽ എന്നീ ബോട്ടുകളാണ് മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത്. കയ്പമംഗലം കമ്പനിക്കടവ് പടിഞ്ഞാറ് ഭാഗത്തു നിന്നാണു ബോട്ടുകൾ പിടികൂടിയത്.
ബോട്ടുകൾ രണ്ടര ലക്ഷം രൂപ വീതം പിഴയും ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു ലഭിച്ച 3,24,600 രൂപയും കണ്ടുകെട്ടി.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസിയുടെയും നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അശ്വിൻ രാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോബിങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ടുകൾ പിടിച്ചെടുത്തത്.
ഫിഷറീസ് ഓഫിസർ സമ്ന ഗോപൻ, മെക്കാനിക് മനോജ് തെടാത്തറ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫിസർമാരായ വി.എൻ.പ്രശാന്ത്കുമാർ, വി.എം.ഷൈബു, ഇ.ആർ.ഷിനിൽകുമാർ, റെസ്ക്യൂ ഗാർഡുമാരായ കൃഷ്ണപ്രസാദ്, ശ്രേയസ്, സിജീഷ്, ഡ്രൈവർ അഷറഫ് എന്നിവർ അടങ്ങിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

