തൃശൂർ∙ ഉള്ളംകയ്യിൽ ടോക്കൺ മുറുക്കെപ്പിടിച്ച് ഓരോരുത്തരുടെയും ഊഴം കാത്തുനിൽക്കുകയായിരുന്നു കുരുന്നുകൾ. ക്ഷമയില്ലാതെ ബഹളംവച്ചും കരഞ്ഞും അച്ഛനമ്മമാരുടെ കൈപിടിച്ചുവലിച്ചും കളിപ്പാട്ടങ്ങൾക്കായുള്ള കാത്തിരിപ്പ്.
കുട്ടികൾക്കു സൗജന്യമായി കളിപ്പാട്ടം വിതരണം ചെയ്യാൻ മലയാള മനോരമയും ഫെയ്സ് ഓഫ് തൃശൂരും ചേർന്നു നടത്തിയ ‘കളിപ്പാട്ടം 2025’ പദ്ധതിയുടെ രണ്ടാം പതിപ്പിലെത്തി നാനൂറോളം കുരുന്നുകളാണ് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും ചേർത്തുപിടിച്ച് മടങ്ങിയത്.
പദ്ധതിയുടെ ഭഗമായി ഒട്ടേറെ സുമനസ്സുകളിൽനിന്ന് സ്വരൂപിച്ച കളിപ്പാട്ടങ്ങളാണ് വിതരണം ചെയ്തത്.
തീരെ ചെറിയകുട്ടികൾ മുതൽ പല പ്രായത്തിലുള്ളവർ വരെ പരിപാടിയുടെ ഭാഗമാകാനെത്തി. കളിപ്പാട്ടം കൈക്കലാക്കിയ സന്തോഷം പങ്കുവയ്ക്കുന്നവരുടെ ബഹളം പരിപാടിയുടെ ഒടുക്കംവരെ ഹാളിൽ മുഴങ്ങി. ടോക്കൺ അനുസരിച്ച് നിരത്തി വച്ചിരിക്കുന്ന റാക്കിനടുത്തെത്തി ഓരോരുത്തരും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തു.
വരി നിൽക്കുമ്പോൾ തന്നെ കണ്ണിലുടക്കിയ കളിപ്പാട്ടത്തിനടുത്തേക്കാണ് പലരും ഓടിയടുത്തത്.
പാവക്കുട്ടികൾ, പന്ത്, വണ്ടി, ചെണ്ട അങ്ങനെ പോകുന്നു അവർക്കായി സ്വരൂപിച്ച കളിപ്പാട്ടങ്ങൾ.
എല്ലാംകൂടെ അടുത്ത് കണ്ടപ്പോൾ ഏതെടുക്കും എന്ന ആശയക്കുഴപ്പിത്തിനൊടുവിലും പ്രിയപ്പെട്ടത് കൈപ്പിടിയിലാക്കിയാണ് കുട്ടികൾ മടങ്ങിയത്. കലക്ടർ അർജുൻ പാണ്ഡ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻകുമാർ, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, റോട്ടറി തൃശൂർ എലൈറ്റ് പ്രസിഡന്റ് രവി വിജയകുമാർ, ഫെയ്സ് ഓഫ് തൃശൂർ അംഗം സുചേത രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

