തൃശൂർ ∙ ജനുവരി 14 മുതൽ 18 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോയും മത്സര ഷെഡ്യൂളും മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.
ചെയ്തു. പ്രധാന വേദിയായ തേക്കിൻകാട് മൈതാനം ഉൾപ്പെടെ 25 വേദികളിലാണ് മത്സരങ്ങളെന്നും കുട്ടികൾക്കു ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമ്പന്നമായ കലാ പൈതൃകവും തൃശൂരിന്റെ സാംസ്കാരിക–ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ച് തിരുവനന്തപുരം സ്വദേശി അനിൽ ഗോപനാണ് ലോഗോ തയാറാക്കിയത്.
ജനുവരി 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 18ന് സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ പങ്കെടുക്കും.
5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരം. പ്രധാന വേദിയിൽ മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയവ അരങ്ങേറും. സംസ്കൃത കലോത്സവം ചെമ്പൂക്കാവിലെ ജവാഹർ ബാലഭവനിലും അറബിക് കലോത്സവം സിഎംഎസ് എച്ച്എസ്എസിലും നടക്കും.
പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല ഒരുക്കുക. റജിസ്ട്രേഷൻ ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസിലും ക്രമീകരിക്കും.
പ്രധാന പന്തൽ ഉയരുന്നു
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ പന്തലിനു കാൽനാട്ടി.
മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി ആർ.ബിന്ദു.
എംഎൽഎമാരായ പി.ബാലചന്ദ്രൻ, ഇ.ടി. ടൈസൺ, എൻ.കെ.
അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, കലക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.വാസുകി, ഡയറക്ടർ എൻ.എസ്.കെ.
ഉമേഷ്, അഡിഷനൽ ഡയറക്ടർ ആർ.എസ്. ഷിബു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പിന്നാലെ വിവിധ കലോത്സവ ഉപ സമിതികളുടെ അവലോകന യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.
കലോൽസവം
2026 ജനുവരി 14–18
ആകെ ഇനങ്ങൾ: 239
ആകെ വേദികൾ: 25
ഹൈസ്കൂൾ വിഭാഗം: 96
എച്ച്എസ്എസ്: 105
സംസ്കൃതോത്സവം: 19
അറബിക് കലോത്സവം: 19
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

