പെരുമ്പിലാവ് ∙ കണ്ടെയ്നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരുക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാൾ പൊൽപാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാണു (27) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരുക്കേറ്റു. ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണു അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു.
കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു.
റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്നു ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.
എടപ്പാൾ കെവിആർ ഓട്ടമൊബീൽസിലെ ജീവനക്കാരിയാണ്. ഭർത്താവ്: വിഷ്ണു.
സഹോദരങ്ങൾ: അഭിലാഷ്, അനു. ആ മരമൊന്നു മുറിച്ചിരുന്നെങ്കിൽ … പെരുമ്പിലാവ് ∙ സംസ്ഥാനപാതയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റാൻ അധികൃതർ തയാറായിരുന്നെങ്കിൽ ഇന്നലെ ഒരു ജീവൻ പൊലിയുമായിരുന്നില്ല.
കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപം റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു കടവല്ലൂർ പഞ്ചായത്ത് മാസങ്ങൾക്കു മുൻപു പൊതുമരാമത്തിനു നോട്ടിസ് നൽകിയിരുന്നു. ഉദ്യോഗസ്ഥർ എത്തി സ്ഥലം പരിശോധിച്ചിരുന്നെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു.
എന്നാൽ മറ്റൊരു നടപടിയും ഉണ്ടായില്ല.
ഇത്തരത്തിലുള്ള വേറെയും മരങ്ങൾ സംസ്ഥാനപാതയിലുണ്ട്. കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പു കാറിൽ പതിച്ച് എടപ്പാൾ സ്വദേശിനി ആതിര (27) ഇന്നലെ മരിച്ചിരുന്നു.
അധികൃതരുടെ അനാസ്ഥയാണു ഒരു മരണത്തിൽ കലാശിച്ചതെന്നു നാട്ടുകാർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

