ചാലക്കുടി ∙ നഗരസഭയെയും മേലൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വെട്ടുകടവ് പാലത്തിന് പുതുമോടിയായി. നേരത്തെ തകരാറുകൾ പരിഹരിച്ചു ബലപ്പെടുത്തിയ പാലം പെയിന്റിങ് കൂടി നടത്തിയതോടെ കാഴ്ചയ്ക്കു കൂടി മനോഹരമായി.
പാലത്തിന്റെ സ്പാനുകൾക്കിടയിലെ വിടവും അനുബന്ധ റോഡ് ആരംഭിക്കുന്ന ഭാഗത്തു കുഴികൾ രൂപപ്പെടുന്നതും നേരത്തെ പരിഹരിച്ചിരുന്നു. ഇതിനായി 10.8 ലക്ഷം രൂപയാണു ചെലവഴിച്ചത്.
2010ൽ നിർമാണം ആരംഭിച്ച പാലം 2013 ലാണു ഗതാഗതത്തിനു തുറന്നു കൊടുത്തത്. പാലത്തിൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു നിർമാണം.
പാലത്തിന്റെ സ്ലാബുകൾക്ക് ഇടയിൽ വിടവ് കണ്ടെത്തിയ ഭാഗത്ത് എക്സ്പാൻഷൻ ജോയിന്റ് സ്ഥാപിച്ചു പരിഹരിച്ചതായും പിഡബ്ല്യുഡി ബ്രിജസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
വർഷങ്ങൾക്കു മുൻപേ ഈ പ്രശ്നം ശ്രദ്ധയിൽ പെട്ടെങ്കിലും ശാശ്വതമായ പരിഹാര നടപടികൾ നീളുകയായിരുന്നു. ഇതു സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതോടെ തെർമോ കോൾ നിറച്ചു ടാറിങ് മിശ്രിതം ഉപയോഗിച്ചു വിടവു നികത്തുക മാത്രമാണ് അധികൃതർ ചെയ്തത് ഇതു വിവാദമായതോടെ 2024 മാർച്ച് മാസം പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ഹരീഷ്, പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നിമേഷ് പുഷ്പൻ, എം.എ.ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
തുടർന്ന് അറ്റകുറ്റപ്പണികൾക്കു തീരുമാനമായതെങ്കിലും സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുവാൻ കാലത്താമസം നേരിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

