മണ്ണംപേട്ട ∙ പൂട്ടിയിട്ട
വീട് കുത്തിത്തുറന്ന് 5.5 പവൻ സ്വർണാഭരണങ്ങൾ കവർന്നു. 2 വീടുകളിൽ മോഷണശ്രമവും നടന്നു.
മണ്ണംപേട്ട പൂക്കോട് ആയുർവേദ ഡിസ്പെൻസറിക്കു സമീപം തെക്കുംപുറം ജെയ്സന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങളും 5000 രൂപയും കവർന്നത്.
പൂട്ടിക്കിടന്നിരുന്ന വൈദ്യശാലപ്പടിക്കു സമീപം മഞ്ഞളി ഫ്രാൻസിസ്, പൂക്കോട് ഭഗവതിക്കാവ് റോഡിലെ ചക്കാലമറ്റത്ത് വളപ്പി രതീഷ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീട്ടിലേക്ക് പോയശേഷം ഇന്നലെ ഉച്ചകഴിഞ്ഞാണ് ജെയ്സന്റെ വീട്ടുകാർ തിരിച്ചെത്തിയത്. വീടിന്റെ മുൻവാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
മുകൾ നിലയിലെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നു കരുതുന്നു. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട
നിലയിലാണ്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി.
ഫ്രാൻസിസിന്റെ കുടുംബം കഴിഞ്ഞ രാത്രിയിൽ ആശുപത്രിയിൽ ആയിരുന്നു. ഇന്നലെ രാവിലെ വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
വിലപിടിപ്പുള്ളവയൊന്നും നഷ്ടമായിട്ടില്ലെന്നാണ് വീട്ടുകാർ പറഞ്ഞു.
മണ്ണംപേട്ട പൂക്കോട് ഭഗവതിക്കാവ് റോഡിലെ ചക്കാലമറ്റത്ത് വളപ്പി രതീഷിന്റെ വീട്ടിലാണ് മറ്റൊരു മോഷണശ്രമം.
രതീഷും കുടുംബവും വിദേശത്താണ്. രാവിലെ അൽവാസികളാണ് വീടിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടത്.
ബന്ധുക്കളെത്തി നോക്കിയപ്പോൾ വീടിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അകത്ത് കടന്നുനോക്കിയപ്പോൾ എല്ലാ മുറികളിലെയും അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട
നിലയിലായിരുന്നു. വിലപിടിപ്പുള്ളവ വീട്ടിൽ സൂക്ഷിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]