മുളങ്കുന്നത്തുകാവ്∙ ചെമ്പിശേരി, വെളപ്പായ, അത്താണി റെയിൽവേ മേൽപാലങ്ങൾക്കടിയിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിൽ വി പാർക്കുകൾ വരുന്നു. ഇതിനായി സമർപ്പിച്ച 2.04 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി.
അത്താണി– 70.60 ലക്ഷം, വെളപ്പായ– 55.30 ലക്ഷം, ചെമ്പിശേരി– 78.70ലക്ഷം എന്നീ ക്രമത്തിലാണു തുക വകയിരുത്തിയിട്ടുള്ളത്.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് നോഡൽ ഏജൻസി. പാലങ്ങൾക്ക് അടിയിലുള്ള സ്ഥലത്ത് നടപ്പാത, ചിത്രങ്ങൾ വരച്ച ചുമരുകൾ, കഫെ, കുട്ടികൾക്കാവശ്യമുള്ള കളി ഉപകരണങ്ങൾ, ഓപ്പൺ ജിം, ശുചിമുറി സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതാണ് പാർക്ക്.
യാത്രക്കാർക്കുള്ള ഇടത്താവളമായി ഉപയോഗിക്കാനും പാർക്കിൽ സൗകര്യമുണ്ടാകുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സാങ്കേതിക അനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ നിർമാണ ജോലികൾ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]