
ചേർപ്പ്∙ പാലയ്ക്കൽ ജംക്ഷനിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഏതാനും യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. വൈകിട്ട് 4.30ന് ആയിരുന്നു അപകടം.
കൊടുങ്ങല്ലൂർ ഭാഗത്തുനിന്നുള്ള വേദൻ ബസും തൃശൂർ ഭാഗത്തുനിന്നുള്ള ശിൽപി ബസുമാണ് കൂട്ടിയിടിച്ചത്. വെങ്ങിണിശേരി റോഡിൽ നിന്നു പ്രധാന റോഡിലേക്ക് അശ്രദ്ധമായി കാർ ഓടിച്ചു കയറ്റിയതിനെത്തുടർന്ന് കാറിൽ ഇടിക്കാതിരിക്കുവാനായി വേദൻ ബസിന്റെ ഡ്രൈവർ വലത്തോട്ട് വെട്ടിച്ചപ്പോൾ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. രണ്ടു ബസുകളുടെയും ചില്ലുകൾ ഉടഞ്ഞ് യാത്രക്കാരുടെ ദേഹത്ത് തട്ടി ഏതാനും ചിലർക്ക് നിസ്സാര പരുക്കേറ്റു.
സ്റ്റിയറിങ്ങിന് ഇടയിൽ കുടുങ്ങിയ ശിൽപി ബസിന്റെ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി. കാറിന്റെ ഡ്രൈവറെ നാട്ടുകാർ ഏതാനും നേരം തടഞ്ഞുവച്ചു. തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അരമണിക്കൂറിലേറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]