
എരുമപ്പെട്ടി∙ സംസ്ഥാന പാതയോരത്ത് കൊണ്ടുവന്നു കൂട്ടിയിട്ടിരിക്കുന്ന ലോഡ് കണക്കിന് മണ്ണ് വഴി യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയായി മാറി. ഇവിടെ നിരന്തരം അപകടങ്ങളും പതിവായി.
സംസ്ഥാന പാതയിൽ മുട്ടിക്കൽ, കാഞ്ഞിരക്കോട്, പാഴിയോട്ടുമുറി എന്നിവിടങ്ങളിലെല്ലാം പൊതുമരാമത്ത് വകുപ്പ് ഇത്തരത്തിൽ ലോഡുകണക്കിന് മണ്ണ് കൊണ്ടു വന്നു കൂട്ടിയിട്ടിട്ടുണ്ട്. പലയിടത്തും വലിയ പാറകളും കെട്ടിടാവശിഷ്ടങ്ങളുമുണ്ട്.
അപകടകരമായ വളവുകളുള്ള റോഡിൽ പല ഭാഗത്തും മണ്ണ് റോഡിലേക്ക് കയറിയാണ് കിടക്കുന്നത്.
ഇതുമൂലം കാൽ നടയാത്രക്കാർക്ക് റോഡിലേക്ക് കയറി നടക്കേണ്ടി വരുന്നു.വാഹനങ്ങൾ കടന്നു പോകുമ്പോൾ പലപ്പോഴും എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്. പല ഭാഗത്തും മണ്ണു കൂടികിടന്ന് വലിയ കുറ്റിക്കാടുകളും രൂപപ്പെട്ടിട്ടുണ്ട്.യാത്രക്കാർക്ക് ദുരിതമായി മാറുന്ന ഇത്തരം മൺകൂനകൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വില്ലനായി വെള്ളക്കെട്ടും
കാട്ടകാമ്പാൽ∙ ചിറയ്ക്കൽ–കാട്ടകാമ്പാൽ റോഡിൽ മഴവെള്ളം കെട്ടി നിൽക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. 4 മാസം മുൻപ് അറ്റകുറ്റപ്പണി ചെയ്ത റോഡിൽ പലയിടത്തും കുഴികളായി. റോഡ് കൃത്യമായി നവീകരണം നടത്തണമെന്നും പള്ളിക്ക് സമീപത്തെ കാനയിൽ സ്ലാബുകൾ ഇടണമെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോർജ് കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. കെടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് പുലിക്കോട്ടിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു പാപ്പച്ചൻ, മോൺസി ചെറുവത്തൂർ,രാജൻ പഴുന്നാൻ, ബെൻസൻ ബാബു, കുഞ്ഞൻ പെരുന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
ബസ് സ്റ്റോപ് പാഴാക്കി മരത്തടികൾ
പുന്നയൂർക്കുളം ∙ വന്നേരി ഹയർസെക്കൻഡറി സ്കൂൾ ബസ് സ്റ്റോപ്പിനു മുന്നിൽ കൂട്ടിയിട്ട
മരത്തടികൾ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരെ വലയ്ക്കുന്നു.കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ മരം കിടക്കുന്നതിനാൽ സ്റ്റോപ്പിന്റെ മറുഭാഗത്താണ് ബസ് നിർത്തുന്നത്. ഇതിനാൽ കുട്ടികൾ ബസ് സ്റ്റോപ്പ് ഉപേക്ഷിച്ച മട്ടാണ്.
മരത്തടികൾ കാരണം വെള്ളം ഒഴുക്ക് തടസ്സപ്പെട്ടതിനാൽ വെള്ളക്കെട്ടും പതിവാണ
്.സ്കൂൾ മതിലിനോട് ചേർന്ന് ഉണ്ടായിരുന്ന ആൽ, പൂമരം, പുളി എന്നീ 3 മരങ്ങൾ കഴിഞ്ഞ മേയിലാണ് മരാമത്ത് വകുപ്പ് മുറിച്ചത്. എന്നാൽ മരത്തടികൾ അതേപടി റോഡിൽ കിടന്നു. സ്കൂൾ അധികൃതരുടെ നിരന്തര പരാതിയെ തുടർന്ന് മരത്തടികൾ ലേലം ചെയ്തെങ്കിലും ലേലം എടുത്തയാൾ പുളി മരവും മറ്റു നല്ല തടികളും മാത്രമാണ് കൊണ്ടുപോയത്.
ബാക്കി മരത്തടികൾ നടപ്പാതയിലും റോഡിലുമാണ് കിടക്കുന്നത്. മഴ പെയ്താൽ ഇവിടെ വെള്ളം കെട്ടി നിൽക്കും.
കനത്ത് പെയ്താൽ സ്റ്റോപ്പിലേക്കും വെള്ളം കയറും.
ചെളി കെട്ടിയതിനാൽ കുട്ടികൾക്ക് ഇതുവഴി നടക്കാനും പ്രയാസമാണ്. മരത്തടികൾക്കിടയിൽ ഏതാനും ദിവസം മുൻപ് പാമ്പിനെ കണ്ടിരുന്നു. ഇതിന്റെ ചിത്രം അടക്കം മരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമില്ലെന്ന് പറയുന്നു. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഇത്.
ബസ് സ്റ്റോപ്പിനു മുന്നിലെ പ്രശ്നം പരിഹരിക്കാത്തതിൽ രക്ഷിതാക്കൾക്കും അമർഷമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]