പുതുക്കാട് ∙ ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് ഇറക്കാൻ ശ്രമിച്ച ചരക്കു ലോറി മറിഞ്ഞു. ആർക്കും പരുക്കില്ല.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലേക്കാണ് അപകടത്തിൽപെട്ട
ലോറി മറിഞ്ഞത്. 2 ലോറികൾക്കും കേടുപാടുകളുണ്ട്.
പകൽ സമയങ്ങളിൽ കാറുകളും മറ്റും പാർക്ക് ചെയ്യുന്ന ഭാഗമാണ്. പുലർച്ചെയായതിനാൽ ഒഴിവായത് വലിയ ദുരന്തമാണ്.
ദേശീയപാതയുടെയും സർവീസ് റോഡിന്റെയും ഉയരവ്യത്യാസമാണ് അപകടകാരണം.
രാത്രിയായതിനാൽ വെളിച്ചക്കുറവു മൂലം സർവീസ് റോഡിന്റെ ഉയരവ്യത്യാസം ഡ്രൈവർക്ക് തിരിച്ചറിയാനായില്ല. ഒരേ നിരപ്പിലുള്ള റോഡാണെന്ന് കരുതി വാഹനം എടുത്തതോടെ ഒരു വശത്തേക്ക് മറിയുകയായിരുന്നു.
ലോറി മറിഞ്ഞത് സർവീസ് റോഡിലായതിനാൽ ദേശീയപാതയിലെ ഗതാഗതത്തെ ബാധിച്ചില്ല. ഇന്നലെ രാവിലെ നന്തിക്കര ദേശീയപാതയിൽ കേടായതിനെ തുടർന്ന് നിർത്തിയിട്ട
ലോറിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇടിച്ചും അപകടമുണ്ടായി.
ബസിന്റെ മുൻവശം തകർന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]