
പുലാക്കോട് ∙ ഓണക്കാല വിപണി ലക്ഷ്യമാക്കി പയർകൃഷി തുടങ്ങിയ കർഷകർ ആശങ്കയിൽ. പ്രതികൂല കാലാവസ്ഥയാണു ആശങ്കയിലാക്കുന്നത്.
2 മാസത്തിലേറെയായുള്ള മഴ കൃഷിയിടങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പലരും രണ്ടും മൂന്നും തവണ വിത്തിട്ടാണു മുളപ്പിച്ചത്. വള്ളി പന്തലിലേക്കു കയറും മുൻപു കൃഷിയിടങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നതു മൂലം വേരുചീയൽ മൂലമുള്ള നാശവുമുണ്ട്.
മയിലും പ്രാവും മൂലമുള്ള പ്രശ്നങ്ങൾക്കു പുറമെയാണു കൃഷിയിടങ്ങളിലെ വെള്ളക്കെട്ട്. എന്നിട്ടും പങ്ങാരപ്പിള്ളി, പുലാക്കോട് മേഖലകളിൽ പല കർഷകരും ഓണവിപണി ലക്ഷ്യമാക്കി പയർ കൃഷി തുടങ്ങിയിട്ടുണ്ട്.
പാട്ടക്കൃഷിക്കാരാണു കൂടുതൽ. വയലുകളിൽ തടം തീർത്തു ഷീറ്റ് വിരിച്ചാണു മിക്കവരും പയർ നട്ടിരിക്കുന്നത്.
പച്ചയും വയലറ്റും നിറങ്ങളിലുള്ള മീറ്റർ പയറാണു മിക്കവരുടെയും കൃഷി. ഇതിൽ തന്നെ കീടങ്ങളുടെ ആക്രമണം കുറവായ വയലറ്റ് പയറിനോടാണു കർഷകർക്കു പ്രിയം.
വിഎഫ്പിസികെയുടെ കളപ്പാറ സ്വാശ്രയ കർഷക സമിതി മുഖേനയാണു വിപണനം. മഴ ഇങ്ങനെ തുടർന്നാൽ കൃഷി നഷ്ടമാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]