
കേച്ചേരി∙ കൊച്ചിൻ ദേവസ്വം ബോർഡിന്റെ മഴുവഞ്ചേരി പെരുവൻമല ശിവക്ഷേത്രത്തിന്റെ 7 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. ദേവസ്വം സ്പെഷൽ തഹസിൽദാർ വി.സി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റെടുത്ത് രേഖകൾ ദേവസ്വം ഓഫിസർ ടി.കെ.
ധന്യയ്ക്ക് കൈമാറിയത്. ദേവസ്വത്തിന്റെ 65 ഏക്കറിൽ 12 ഏക്കർ അനധികൃതമായി കയ്യേറിയെന്ന് അധികൃതർ പറഞ്ഞു. തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018 ൽ സർവേ പൂർത്തിയായിരുന്നു.
2019 ൽ നോട്ടീസ് നൽകി ഹിയറിങ് നടത്തി. രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നവരുടെ ഭൂമിയാണ് തിരിച്ചു പിടിക്കാൻ തുടങ്ങിയത്.
വലിയ കയ്യേറ്റങ്ങൾ കൂടുതലുള്ള എരനെല്ലൂർ വില്ലേജിലെ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുക്കൽ പൂർത്തിയായത്.
ഇനി ചിറനെല്ലൂർ വില്ലേജിലെ ഭൂമിയും തിരിച്ചു പിടിക്കാനുണ്ട്. ചില രാഷ്ട്രീയ നേതാക്കൾക്കും ഇവിടെ കയ്യേറ്റ ഭൂമിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇനി പിടിച്ചെടുക്കാനുള്ള സ്ഥലത്ത് 62 വീടുകളുണ്ട്.
ചിലർ ഹാജരാക്കിയ പട്ടയ രേഖകൾ പരിശോധിച്ചു വരികയാണെന്ന് സ്പെഷൽ തഹസിൽദാർ വി.സി. പ്രസന്നൻ പറഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ അതിർത്തികളിൽ കല്ലിടൽ 23ന് തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.
സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് കഴിഞ്ഞാൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഒൗഷധവനം പദ്ധതി നടപ്പിലാക്കാനാണ് പദ്ധതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]