
ഗുരുവായൂർ ∙ അഷ്ടമി രോഹിണി നാളിൽ ഗോപികാനൃത്തവും രാധാമാധവ നൃത്തവും ഉറിയടിയും അവതരിപ്പിക്കുന്ന കുട്ടികൾ കണ്ണന് തുളസിപ്പൂവും മയിൽപ്പീലിയും ഓടക്കുഴലും സമർപ്പിച്ചു പരിശീലനം ആരംഭിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷം സംഘടിപ്പിക്കുന്ന നായർ സമാജം അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമർപ്പണ ചടങ്ങ് .മമ്മിയൂർ ക്ഷേത്രത്തിൽ മഹാദേവന് കൂവളമാലയും ശ്രീകൃഷ്ണന് തുളസിയും സമർപ്പിച്ച് നാമജപത്തോടെ 28 കുട്ടികൾ ഗുരുവായൂർ ക്ഷേത്രനടയിലെത്തി.
സമർപ്പണ ചടങ്ങുകൾക്ക് അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.അച്യുതക്കുറുപ്പ്, നൃത്താധ്യാപകർ സുനിൽ ഒരുമനയൂർ, പ്രിയ സുനിൽകുമാർ, ഉത്തര രാജീവ് എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 14നാണ് അഷ്ടമി രോഹിണി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]