പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഈ തട്ടുകട ഇന്ന് കേവലമൊരു വ്യാപാര സ്ഥാപനം എന്നതിലുപരി, നാട്ടുകാരുടെ സൗഹൃദവേദിയാണ്.
കളിയത്ത് വീട്ടിൽ പ്രകാശൻ (63) എന്ന വ്യക്തി കഴിഞ്ഞ 33 വർഷമായി അവിശ്രമം നടത്തിപ്പോരുന്ന ഈ ചായക്കട ഇന്ന് ഈ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.
ശാരീരിക അവശതകളെത്തുടർന്ന് പരമ്പരാഗത തൊഴിലുകളിൽ നിന്ന് മാറി ഉപജീവനമാർഗ്ഗമെന്ന നിലയിലാണ് പ്രകാശൻ ഈ തട്ടുകട ആരംഭിച്ചത്.
മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും പഴമയുടെ തനിമ ഒട്ടും ചോർന്നുപോകാത്ത രുചിക്കൂട്ടാണ് ഇവിടുത്തെ പ്രത്യേകത. പ്രത്യേകിച്ച് ഇവിടുത്തെ പരിപ്പുവടയും ഉള്ളിവടയും കഴിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധിപേർ ചാലിശ്ശേരിയിലെത്തുന്നു.
രുചിയേറിയ വിഭവങ്ങൾക്കപ്പുറം പ്രകാശന്റെ സ്നേഹനിർഭരമായ പെരുമാറ്റമാണ് ഉപഭോക്താക്കളെ വീണ്ടും ഇവിടെ എത്തിക്കുന്നത്. പാചകവാതക വിലവർധനയും പുതിയ ഭക്ഷണശീലങ്ങളും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, തന്നെ തേടിയെത്തുന്നവരുടെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്ന് പ്രകാശൻ പറയുന്നു.
കേവലമൊരു കച്ചവടത്തിനപ്പുറം ഒരു നാടിന്റെ സ്നേഹബന്ധങ്ങൾ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് ഈ കൊച്ചു ചായക്കട.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

