തൃശൂർ∙ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി ശ്രീ വ്യാസ എൻഎസ്എസ് കോളജിൽ കോമേഴ്സ് വിഭാഗത്തിന്റെ 1975 മുതൽ 2025 വരെയുള്ള ബി.കോം ബാച്ചുകളിലെ പൂർവ വിദ്യാർഥികളുടെ മഹാസംഗമം ആവേശപൂർവം സംഘടിപ്പിച്ചു.
അമ്പത് വർഷത്തെ വിദ്യാഭ്യാസ പൈതൃകം സ്മരിച്ചുകൊണ്ട് നടന്ന സംഗമം പൂർവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നിലവിലെ വിദ്യാർഥികൾക്കും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കുന്ന വേദിയായി മാറി.
കോളജ് പ്രിൻസിപ്പൽ ഡോ. ശ്രീനിവാസ് വി.
കെ. അധ്യക്ഷത വഹിച്ചു.
വകുപ്പ് മേധാവി ഡോ. സനേഷ് സി.
സ്വാഗതം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് അനൂപ് കിഷോർ എം.ആർ., കോമേഴ്സ് വിഭാഗത്തിലെ അധ്യാപകർ, പൂർവ്വ അധ്യാപകർ, വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടേതായ സ്ഥാപനങ്ങളിലൂടെ സഹകരിക്കാൻ സന്നദ്ധത അറിയിച്ചു.
കേരളത്തിൽ തന്നെ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡസ്ട്രി-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി.
വിദ്യാർത്ഥികൾക്ക് മെന്ററിങ് സംവിധാനം, ഇൻഡസ്ട്രിയൽ വിസിറ്റ്, മോക്ക് ഇന്റർവ്യൂ, ഫിനിഷിംഗ് സ്കൂൾ പരിശീലനം തുടങ്ങിയ സംവിധാനങ്ങൾ ക്രമീകരിക്കാനും യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. അക്കാദമിക് പിന്തുണയ്ക്കൊപ്പം നോൺ-അക്കാദമിക് മേഖലകളിലും അർഹരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സഹായ പദ്ധതികൾ ആവിഷ്കരിക്കാനുള്ള സാധ്യതകളും പരിശോധിച്ചു.
ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള, പരിമിതമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ വളർന്നുവരുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസവും ദിശാബോധവും നൽകുന്നതായിരുന്നു യോഗത്തിൽ ഉണ്ടായ നിർമാണായകമായ തീരുമാനങ്ങൾ.
പൂർവ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കോളജിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയാകുമെന്ന് സംഘാടകർ അറിയിച്ചു.
പരസ്പര അനുഭവങ്ങൾ പങ്കുവെച്ചും പഴയ ഓർമ്മകൾ പുതുക്കിയും നടന്ന സംഗമം കോമേഴ്സ് വിഭാഗത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നതായും വിലയിരുത്തപ്പെട്ടു. എല്ലാ ബികോം ബാച്ചുകളുടെയും വിപുലമായ ഒരു സമ്മേളനം മെയ് 16-17 തിയ്യതികളിൽ നടത്തുവാൻ യോഗം തീരുമാനിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

