കല്ലേറ്റുംകര∙ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ടീ സ്റ്റാൾ നിർമിക്കാൻ അനുമതിയായി. പത്ത് വർഷമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ് ഇത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലും അനുകൂലമായി. ഒരു വർഷം 18 ലക്ഷത്തോളം യാത്രക്കാർ വന്നുപോകുന്ന സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം എന്ന ആവശ്യവുമായി അസോസിയേഷൻ രംഗത്തുണ്ട്. സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽ പക്ഷിക്കാഷ്ഠം വീണ് വാഹനങ്ങൾ നശിക്കുന്നതിനു പുറമേ യാത്രക്കാർക്ക് വഴിനടക്കാൻ പോലും കഴിയാത്ത അവസ്ഥ വർഷങ്ങളായി തുടരുകയാണ്.
കഴിഞ്ഞ വർഷം സുരേഷ് ഗോപി സ്റ്റേഷൻ സന്ദർശിച്ച സമയത്ത് ഇതിനു പരിഹാരമാവശ്യപ്പെട്ടു നിവേദനം നൽകിയിരുന്നു.
റെയിൽവേയുടെ 50ലക്ഷം രൂപ ചെലവഴിച്ച് 2–ാം നമ്പർ പ്ലാറ്റ്ഫോം ടൈൽ വിരിച്ച് നവീകരിക്കുന്ന പ്രവർത്തനങ്ങളും ശുചിമുറികളുടെ നിർമാണവും പൂർത്തീകരിച്ചു. നിലവിൽ 2–ാം നമ്പർ പ്ലാറ്റ് ഫോം ട്രസ് മേഞ്ഞ് മേൽക്കൂര നിർമിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പാർക്കിങ് ഏരിയ നവീകരിക്കുന്ന പ്രവൃത്തികളുടെ ടെൻഡർ നടപടികളും പൂർത്തീകരിച്ചു. ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനായി ഇരിങ്ങാലക്കുട
സ്റ്റേഷനെ ഉയർത്താനുള്ള നടപടി സ്വീകരിക്കുമെന്ന് സ്ഥലം എംപി കൂടിയായ സുരേഷ്ഗോപി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

