തൃശൂർ ∙ ഡിസംബർ 31ന് പാലസ് ഗ്രൗണ്ടിൽ സംഗീതാസ്വാദകർക്ക് വേണ്ടി അപൂർവ സംഗീതാനുഭവം ഒരുക്കുകയാണ് പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന ‘പർപ്പിൾ ബാൻഡ്’. രാത്രി 8 മണി മുതൽ 11.30 വരെ നീളുന്ന ലൈവ് മ്യൂസിക് ഷോയിലൂടെ പുതുവത്സരത്തിന്റെ ആവേശം സംഗീതത്തിലൂടെ അനുഭവിക്കാം.
മലയാള സിനിമാസംഗീതത്തിന് അനശ്വരമായ അനേകം ഗാനങ്ങൾ സമ്മാനിച്ച മധു ബാലകൃഷ്ണന്റെ കരുത്തുറ്റ ശബ്ദവും അനുഭവസമ്പത്തുമാണ് പർപ്പിൾ ബാൻഡിന്റെ പ്രധാന ആകർഷണം.
സിനിമാ ഹിറ്റുകളും മെലഡി ഗാനങ്ങളും ഫ്യൂഷൻ സംഗീതവും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സംഗീതസന്ധ്യയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഉന്നത നിലവാരമുള്ള സംഗീതജ്ഞരുടെ സംഘമാണ് പർപ്പിൾ ബാൻഡിലൂടെ വേദിയിലെത്തുന്നത്. ഈ വർഷത്തിന്റെ അവസാന രാത്രി കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം സംഗീതത്തിന്റെ മാധുര്യത്തിൽ ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. പ്രവേശനം പാസ് മുഖേന.
ടിക്കറ്റുകൾക്ക് മനോരമ ക്വിക് കേരള ഡോട്ട് കോം സന്ദർശിക്കാം, ക്യുആർ കോഡ് സ്കാൻ ചെയ്യാം. വിശദ വിവരങ്ങൾക്ക് ഫോൺ : 70345 40005. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

