പെരിങ്ങോട്ടുകര ∙ 1971ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച യുവ സൈനികൻ പെരിങ്ങോട്ടുകര വടക്കുമുറി വാഴപ്പിള്ളി വീട്ടിൽ വി.കെ.പ്രേമചന്ദ്രന്റെ സ്മരണയ്ക്കായി യുപിയിലെ മീററ്റിൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ബസന്തർറിവർ റെജിമെന്റിന്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായാണിത്. ഓർമയ്ക്കായി മീററ്റിലെ ആർമി റെജിമെന്റ് ഓഫിസ് കോംപൗണ്ടിൽ ഒരു വഴിയുടെ പേരും റെജിമെന്റിലെ റോമിയോ കമ്പനിയുടെ (ബാറ്ററി) പേരും പ്രേമചന്ദ്രൻ ബാറ്ററി എന്നാക്കി മാറ്റി.
ഇന്ത്യൻ ആർമിയുടെ ചരിത്രത്തിൽ ഇനി പ്രേമചന്ദൻ ബാറ്ററി എന്നാണ് ഈ കമ്പനി അറിയപ്പെടുക. മലയാളിയായ ഒരു ജവാന് ലഭിക്കുന്ന അപൂർവ ബഹുമതി കൂടിയാണിത്.
കഴിഞ്ഞ 16ന് നടന്ന ചടങ്ങിനു പ്രേമചന്ദ്രന്റെ ഏക സഹേദരിയായ ലളിതയും മകളുടെ മകനായ ഹരിനാരായണനും സാക്ഷികളായി. 54 വർഷത്തിനു ശേഷമാണ് ഈ അപൂർവത.
അതിർത്തി പ്രദേശത്തെ സാംബ സെക്ടറിലെ ബസന്ത് റിവർ പ്രദേശത്ത് കമാൻഡിങ് ഓഫിസർക്ക് നേരിട്ട് സന്ദേശം കൈമാറുന്നതിന് പോകുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ പ്രേമചന്ദ്രൻ വീരമൃത്യു വരിച്ചത്. വയർലെസ് സന്ദേശമയച്ചാൽ ശത്രുക്കൾ ചോർത്തുമെന്നതിനാലാണ് നേരിട്ട് സന്ദേശം നൽകാൻ പോയത്.
ചെത്തുതൊഴിലാളിയായ കുമരാരന്റെയും നാരായണിയുടെയും 3 മക്കളിൽ മൂത്തമകനാണ് പ്രേമചന്ദ്രൻ. 19–ാം വയസ്സിൽ ആർമിയിൽ ചേർന്നു.
ഡൽഹി റെജിമെന്റിലായിരുന്നു നിയമനം.ഗണ്ണറായിട്ടായിരുന്നു തുടക്കം. 7 വർഷത്തോളമാണ് ആർമിയിൽ സേവനം ചെയ്തതെന്ന് ലളിത ഓർമിച്ചു.
26–ാം വയസ്സിലായിരുന്നു മരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

