എരുമപ്പെട്ടി ∙ ഗവ. എൽപി സ്കൂളിലേക്കുള്ള റോഡരികിൽ പൊലീസ് കസ്റ്റഡി വാഹനങ്ങൾ കൊണ്ടു പോയിട്ടത് സ്കൂൾ അധികൃതരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കി.
റോഡിന്റെ പകുതി ഭാഗത്തോളം വാഹനങ്ങൾ കയ്യേറികിടന്നതിനാൽ സ്കൂളിലേക്ക് പോകേണ്ട മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായി.
ഇടുങ്ങിയ വഴിയിലൂടെ സ്കൂൾ കുട്ടികളെ കയറ്റാനായുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നതിന് ഏറെ ബുദ്ധിമുട്ടായി. കാൽനടയായി പോകുന്ന ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും ഇതിനിടയിലൂടെ കടന്നു പോയത് ഏറെ പ്രയാസപ്പെട്ടാണ്.
അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മൂന്നു ടിപ്പർ ലോറികളാണ് ഇന്നലെ ഉച്ചയോടെ എരുമപ്പെട്ടി പൊലീസ് പിടികൂടിയിരുന്നത്. ഇവ സ്റ്റേഷന്റെ തൊട്ടുമുന്നിലുള്ള വഴിയുടെ അരികിൽ നിരനിരയായി ഇടുകയായിരുന്നു.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഇൗ റോഡിൽ വലിയ ടോറസ് ലോറി പിടിച്ചിട്ടത് ഗതാഗതതടസ്സമുണ്ടാക്കി.
പരാതി ഉണ്ടായതിനെ തുടർന്ന് പിന്നീട് ലോറി ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പൊലീസ് സ്റ്റേഷനു മുന്നിലും സ്കൂളിലേക്കുള്ള വഴിയിലും ഇത്തരത്തിൽ കസ്റ്റഡി വാഹനങ്ങൾ കൊണ്ടു പോയിടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

