തൃശൂർ ∙ ആഘോഷങ്ങൾക്കു വർണങ്ങൾ പലതാണെങ്കിലും ക്രിസ്മസിന്റെ വർണം ഏതെന്നു ചോദിച്ചാൽ എല്ലാവർക്കും ഒറ്റ ഉത്തരമേ ഉള്ളൂ..ചുവപ്പ്. ക്രിസ്മസ് അലങ്കാരങ്ങളിലും ക്രിസ്മസ്സിനോട് അനുബന്ധിച്ചുള്ള ഒത്തുചേരലിലും ചുവപ്പ് മുന്നിൽ നിൽക്കും.
ക്രിസ്മസ് കാരളിൽ മുന്നിൽ നിൽക്കുന്നതു ചുവന്ന ഉടുപ്പും വടിയുമൊക്കെയായി ക്രിസ്മസ് സാന്റ തന്നെ. ക്രിസ്മസ് കാലത്തു ചുവപ്പ് നിറം കീഴടക്കുന്ന മറ്റൊരു മേഖലയാണു വസ്ത്ര വിപണി.
നഗരത്തിലൂടെ ഒന്നു നടന്നാൽ മിക്ക വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ചുവപ്പിന്റെ ഏറ്റവും ലേറ്റസ്റ്റ് കലക്ഷൻ പ്രദർശിപ്പിച്ചിട്ടുണ്ടാവും. ചുവപ്പാണു മുന്നിൽ എങ്കിലും പച്ച, വെള്ള, ചുവപ്പ് എന്നീ നിറങ്ങളുടെ വിവിധ കോമ്പിനേഷനുകൾ ക്രിസ്മസ് വിപണിയിൽ ഇടം നേടിക്കഴിഞ്ഞു.
ക്രിസ്മസ് സ്പെഷലായി കോട്ടൺ, റയോൺ, അജറക്, സെമി കോട്ടൺ, സിന്തറ്റിക് തുണിത്തരങ്ങളിലായി ചുവപ്പ്, പച്ച, വെള്ള കോമ്പിനേഷനുകൾ വിപണിയിൽ ഉണ്ട്.
പ്രത്യേകമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ തിരയുന്നവർക്കു വേണ്ടി ബുട്ടീക്കുകൾ, ക്രിസ്മസ് കുർത്തികളും ഡിസൈനർ ബ്ലൗസോടു കൂടിയ സാരികളും വിൽപനയ്ക്കായി തയാറാക്കി കഴിഞ്ഞു. ഇത്തരം ഡിസൈനർ വസ്ത്രങ്ങൾക്കു ക്രിസ്മസ് കാലത്തു മുൻപത്തേക്കാൾ ആവശ്യക്കാരും വർധിച്ചു.
വെള്ള, പച്ച, ചുവപ്പ് നിറങ്ങളിൽ കളർഫുൾ പ്രിന്റോടു കൂടിയ ഡിസൈനുകൾക്കും പ്രിയമേറെ.
സ്ഥിരം കാണുന്ന പച്ച, വെള്ള, ചുവപ്പ് കോമ്പിനേഷനുകളിൽ നിന്നു വേറിട്ട് അതേ നിറങ്ങളുടെ തന്നെ വ്യത്യസ്ത പാറ്റേണുകളാണ് ഇത്തവണത്തെ പുതുമ. ഫ്രഷ് ഗ്രീൻ, ഗ്രീൻ ഹാർമണി, എൻചാന്റഡ് ഫോറസ്റ്റ്, ഫ്രഷ് സ്പ്രിങ് മെഡോ, എമറാൾഡ് ഹാർമണി, എൻചാന്റഡ് ഗാർഡൻ പാർട്ടി എന്നിവ പച്ചയുടെ വിവിധ രൂപങ്ങൾ.
ചെറി ക്രഷ്, ചെറി ബ്ലോസം, റസ്റ്റിക് എർത്ത്, കാൻഡി കെയിൻ, സ്കാർലറ്റ് ബ്ലൂം, ചെറി ഫോറസ്റ്റ് ഓസിസ്, സൺസെറ്റ് സിട്രസ് ഗ്രൗ, ഫെയറി റെഡ് ഡിലൈറ്റ് എന്നിവ ചുവപ്പിന്റെ വിവിധ ഭംഗികൾ.
റോയൽ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, മോറോക്കൻ ബ്ലൂ, ലൈം ഗ്രീൻ, ഐറിസ് ബ്ലൂ, ഹോട് പിങ്ക്, നിയോൺ പിങ്ക്, ഡാർക്ക് വയലറ്റ് എന്നീ ബ്രൈറ്റ് കളറുകളിൽ, പുതിയ കലക്ഷനുകൾ ക്രിസ്മസിന് വൈബ്രന്റ് ആയി തിളങ്ങാൻ ഒരുങ്ങുന്നവരെ കാത്തിരിക്കുന്നു. ജോർജറ്റ്, ഓർഗൻസ, സാറ്റിൻ എന്നീ മെറ്റീരിയലുകളാണു ക്രിസ്മസ് കലക്ഷനുകളിലെ ഹൈലൈറ്റ്. ലേസ് ഡിറ്റേലിങ്ങും ക്രിസ്മസ് വസ്ത്രങ്ങളിൽ കൂടുതലായി സ്ഥാനം പിടിച്ചിട്ടുണ്ട്.
ഗോൾഡൻ, സിൽവർ സീക്വൻസ് വർക്കുകളും ബീഡ്സും ക്രിസ്മസ് വസ്ത്രങ്ങളെ വേറിട്ടതാക്കുന്നു. സിംപിൾ ലുക്കും എലഗൻസും റിച്ച് കോമ്പിനേഷനും തിരയുന്നവർക്കായി പേസ്റ്റൽ നിറങ്ങളുടെ കലക്ഷനും ക്രിസ്മസിനൊരുങ്ങിക്കഴിഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

