കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മുസിരിസ് പൈതൃക പദ്ധതി പ്രകാരം നിർമിക്കുന്ന അക്കമഡേഷൻ ബ്ലോക്കിന്റെ നിർമാണം എങ്ങുമെത്തിയില്ല. ഒരു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കി തുറന്നു നൽകുമെന്നു പ്രഖ്യാപിച്ചാണു 2021 സെപ്റ്റംബറിൽ കെ.
രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ ശിലാസ്ഥാപനം നിർവഹിച്ചത്. മൂന്നു വർഷമായി ഒരു ജോലിയും നടക്കുന്നില്ല.
1.88 കോടി രൂപയാണ് അക്കമഡേഷൻ ബ്ലോക്ക് നിർമിക്കുന്നതിനു സർക്കാർ അനുവദിച്ചത്.
മീറ്റിങ് ഹാൾ, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, ജീവനക്കാർക്കു താമസ സൗകര്യം, സ്റ്റോർ റൂം, സ്ട്രോങ് റൂം എന്നീ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കെട്ടിടമാണ് നിർമിക്കുന്നത്. പടിഞ്ഞാറേ നടയിൽ ശ്രീകുരുംബ ഹാളിനും കണ്ണകി ഗെസ്റ്റ് ഹൗസിനും സമീപം ആണ് കെട്ടിട
നിർമാണം. ഇരു നില കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളുടെ ഭിത്തി നിർമാണം പൂർത്തിയായി.
മറ്റു നിർമാണ പ്രവൃത്തികൾ അനന്തമായി നീളുകയാണ്.
ആദ്യ ഘട്ടത്തിൽ ദ്രുത ഗതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയതാണ്. എന്നാൽ, പിന്നീട് പൊടുന്നനെ നിർമാണം നിർത്തി.
കരാറുകാരനു പണം നൽകാത്തതാണു നിർമാണം നിലക്കാൻ കാരണമായി പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

