അതിരപ്പിള്ളി∙ കാട്ടാന കബാലി റോഡിൽ നിന്ന് മാറിയില്ല. ചാലക്കുടി – മലക്കപ്പാറ സംസ്ഥാനപാതയിൽ 5 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
ആനയുടെ ആക്രമണത്തിൽ 2 കാറുകൾക്കു കേടുപാടുകൾ സംഭവിച്ചു. ഉച്ചയ്ക്ക് ശേഷമാണ് മറിച്ചിട്ട
പന തിന്നാൻ ആന റോഡിൽ ഇറങ്ങിയത്. ഷോളയാറിനും അമ്പലപ്പാറ വാൽവ് ഹൗസിനും ഇടയിലാണു സംഭവം.
വഴിയരികിലെ പനമരം ആന മറിച്ചപ്പോൾ റോഡിലാണു വീണത്. തുടർന്ന് പന തിന്നുന്നതിന് റോഡിൽ ഇറങ്ങിയ കബാലി മണിക്കൂറുകൾ വഴിയടച്ച് നിന്ന് തീറ്റ തുടർന്നു.
ഇതിനിടയിൽ ഇരുവശങ്ങളിലും വാഹനനിര കിലോമീറ്റർ നീണ്ടു. ഓരോ വശങ്ങളിലും 200 വാഹനങ്ങൾ കുടുങ്ങി.
അടുത്ത് എത്തിയ 2 കാറുകൾ ആന ആക്രമിച്ചു.
വാഹനങ്ങളുടെ വാതിലുകളും വിൻഡോ ഗ്ലാസും തകർന്നു. ഷോളയാർ സ്റ്റേഷനിലെ വനം ജീവനക്കാർ എത്തി ആനയെ റോഡിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
രാത്രി 8 മണിയോടെ ആനയെ വഴിയിൽ നിന്ന് തുരത്തി ഗതാഗതം പുനഃസ്ഥാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

