അന്നമനട ∙ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഡിജിറ്റൽ റഫറൻസ് ലൈബ്രറി ഉദ്ഘാടനത്തിനൊരുങ്ങി.
ഡോ.ബി.ആർ.അംബേദ്കർ സ്മാരക ഡിജിറ്റൽ റഫറൻസ് ലൈബ്രറി എന്നാണ് പേരിട്ടിരിക്കുന്നത്. 92 ലക്ഷം രൂപ ചെലവിട്ടു.
മലയാളം, ഇംഗ്ലിഷ് ഭാഷകളിലെ ഇ ബുക്കുകൾ, പഠന, ഗവേഷണങ്ങൾക്കായി പ്രത്യേക ശേഖരം, ഓൺലൈൻ ജേണലുകൾ, പത്രങ്ങൾ പ്രൊജക്ടർ, ഡിജിറ്റൽ ക്ലാസ് മുറി, സെമിനാർ ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 6 കംപ്യൂട്ടറുകളുണ്ട്.
പ്രത്യേക ശബ്ദരഹിത സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഭാവി തലമുറയ്ക്കായി അന്നമനട
ഗ്രാമത്തിന്റെ കരുതലാണ് ലൈബ്രറിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അറിയിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം 22നു സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും.
വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

