ഇരിങ്ങാലക്കുട∙ കഴിഞ്ഞ അൻപത് വർഷമായി ചെമ്മണ്ടയുൾപ്പെടെയുള്ള കായലിൽ വഞ്ചി തുഴഞ്ഞ് വലവീശി മീൻപിടിച്ച് ജീവിക്കുന്ന കാഞ്ചന പഞ്ചായത്ത് അധികൃതരുടെ കണ്ണിൽ മത്സ്യത്തൊഴിലാളിയല്ല. ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് കാറളം പഞ്ചായത്ത് വഞ്ചിയും വലയും വിതരണം ചെയ്തപ്പോൾ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ആദ്യ ഉപഭോക്താവായി പേര് വന്നിട്ടും പഞ്ചായത്ത് അധികൃതർ ഇവരെ ഒഴിവാക്കി. അൻപത് വർഷമായി മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യുന്ന ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് (67) പഞ്ചായത്ത് തന്നോട് വിവേചനം കാണിച്ചു എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ 12ന് പത്ത് പേർക്കാണ് വഞ്ചിയും വലയും വിതരണം ചെയ്തത്. എന്നാൽ ഉൾനാടൻ മത്സ്യ തൊഴിലാളി ക്ഷേമനിധി ഉൾപ്പെടെ മുടങ്ങാതെ അടയ്ക്കുന്ന താൻ അംഗീകൃത മത്സ്യത്തൊഴിലാളി അല്ലെന്ന് പഞ്ചായത്ത് അധികൃതർ എങ്ങനെ കണ്ടെത്തി എന്ന് ആശങ്കയിലാണ് കാഞ്ചന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

