ആനന്ദപുരം∙ മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് വൃക്ഷ ചികിത്സ നടത്തുന്നു. വൃക്ഷായുർവേദ വിധിപ്രകാരമാണ് ചികിത്സ. കാലങ്ങളായി നൂറുകണക്കിനു ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായി വളർന്ന് നിൽക്കുന്ന മരത്തിന്റെ കേടുപാടുകൾ ക്ഷേത്ര കമ്മിറ്റിയും സുമനസ്സുകളും ചേർന്നാണ് പരിഹരിക്കുന്നത്. ഇന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന ചികിത്സ വൈകിട്ട് നാലോടെ സമാപിക്കും.
കോട്ടയം കോട്ടയം വാഴൂർ യുപി സ്കൂളിലെ അധ്യാപകനായ വൃക്ഷ വൈദ്യൻ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ .ആൽമര ചുവട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽപുറ്റ് മണ്ണ് എന്നിങ്ങനെ മൂന്നുതരം മണ്ണും, പാൽ, തേൻ, നെയ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്തുക്കളും ചേർത്ത് പന്ത്രണ്ടോളം ഘട്ടങ്ങളിലായി വിവിധ മരുന്നു കൂട്ടുകൾ തയാറാക്കിയാണ് ചികിത്സ. ബിനു ചികിത്സ നൽ.കുന്ന 219-ാമത് വൃക്ഷമാണ് ഇത്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]