
‘മൂടിവച്ച കുഴികൾ’ കോടതി കണ്ടു
തൃശൂർ∙ പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി തടഞ്ഞ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ തിളക്കമേറിയത് ‘ആരും ചോദിക്കാൻ വരില്ല’ എന്ന കരാർ കമ്പനിയുടെ ധാർഷ്ട്യത്തിനെതിരെ പോരാടിയ കുറച്ചുപേരുടെ നിലപാടിനു കൂടിയാണ്. മാസങ്ങളായി, ഓരോ ദിവസവും ജനത്തിന്റെ ദുരിതം കൂടി വന്നിട്ടും അധികാര കേന്ദ്രങ്ങളെല്ലാം ഉറക്കം നടിച്ചത് കുറച്ചൊന്നുമല്ല ജനത്തെ നിരാശരാക്കിയത്. യാതൊരു ഒരുക്കവുമില്ലാതെ മേൽപാലം പണിക്ക് ഇറങ്ങിത്തിരിച്ച് കുഴപ്പങ്ങൾക്ക് തുടക്കമിട്ട
കരാർ കമ്പനിയെ ആദ്യം മര്യാദ പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത് കലക്ടർ അർജുൻ പാണ്ഡ്യനായിരുന്നു. ടോൾ തടഞ്ഞ് ഉത്തരവിറക്കിയെങ്കിലും ഒരു ദിവസം പിന്നിടും മുൻപ് അദ്ദേഹത്തിനത് പിൻവലിക്കേണ്ടി വന്നു.
ഇതിനു പിന്നിൽ ഭരിക്കുന്നവരുടെ സ്വാധീനമാണെന്നത് പകൽ പോലെ വ്യക്തമായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഒഴികെ ദേശീയപാത വരുന്ന ഭാഗത്തെ എംഎൽഎമാരോ എംപിമാരോ മന്ത്രിമാരോ ഒന്നും ജനത്തിന്റെ കഷ്ടപ്പാടും ദുരിതവും കാണാനോ ഇടപെടാനോ തയാറായില്ല. ജില്ലയിൽ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാകട്ടെ ഒരിക്കൽ പോലും വിഷയത്തിൽ ഇടപെടാതെ മാറി നിന്നു.
ബെന്നി ബഹനാൻ എംപിയുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുണ്ടായില്ല.
കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജെനീഷ് എന്നിവരും ഏതാനും ചില സംഘടനകളുമാണ് ഈ ടോൾ കൊള്ളയ്ക്കെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തി വിജയിച്ചത്. ഉത്തരവുകൊണ്ട് കുരുക്ക് കുറഞ്ഞില്ലെങ്കിലും കുഴിയിൽ വീണ ശേഷം അതിന് പണം കൂടി നൽകേണ്ട
അവസ്ഥയിൽ നിന്ന് ജനത്തിന് താൽക്കാലികമായിട്ടെങ്കിലും രക്ഷ നേടാൻ കഴിഞ്ഞു.
ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും റോഡ് നന്നാക്കാൻ ശ്രമിക്കാതെ നേരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനാണ് ദേശീയപാത അതോറിറ്റി ശ്രമിച്ചത്. ഇത് കരാർ കമ്പനിക്ക് അനുകൂലമായ നീക്കമാണെന്നത് പകൽ പോലെ വ്യക്തം. ഈ സമയത്തെങ്കിലും സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സ്വന്തം കയ്യിൽ നിന്ന് പണംമുടക്കി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് മാത്രമാണ് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയത്.
ദേശീയപാതയിലെ കുരുക്കിൽ കുടുങ്ങിയ ജഡ്ജിമാരുടെ അനുഭവം കൂടിയായതോടെ ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും വീണ്ടും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
വിഷയത്തിലിടപെട്ട മനോരമ യാത്രാദുരിതം പ്രതിഫലിക്കുന്ന ഒട്ടേറെ വാർത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ച് തുടർ ക്യാംപെയ്ൻ നടത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]