
കൊടുങ്ങല്ലൂർ ∙ തീരദേശത്തു ശുദ്ധജല ക്ഷാമം രൂക്ഷം. പടിഞ്ഞാറേ വെമ്പല്ലൂരിലെ അഞ്ചങ്ങാടി, ആത്മാവ്, അസ്മാബി കോളജ് എന്നിവിടങ്ങളിൽ ജല അതോറിറ്റി പൈപ്പുകളിൽ ശുദ്ധജലം ലഭിച്ചിട്ടു മാസങ്ങൾ പിന്നിട്ടു.
അറബിക്കടലിന്റെ തീരത്തു ജല അതോറിറ്റി പൈപ്പുകൾ ആണ് ഏക ആശ്രയം. കനത്ത മഴയിൽ നാടാകെ വെള്ളം ഉയർന്നെങ്കിലും കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. ശുദ്ധജല ക്ഷാമം പരിഹരിക്കാൻ സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്തു നിന്നു ഒരു നീക്കവും ഉണ്ടാകാത്തതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
അഞ്ചങ്ങാടിയിൽ വെസ്റ്റ് ടിപ്പു സുൽത്താൻ റോഡ് ഉപരോധിച്ചു.
പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എം.കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ.സിറാജ് അധ്യക്ഷത വഹിച്ചു.
കെ.ആർ.അശോകൻ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ.നിതീഷ് കുമാർ, പി.ഡി.വിജയൻ, സലാം കുഴുപ്പുള്ളി, ബീരാൻ കണ്ണെഴുത്ത്, വി.സി.കാർത്തികേയൻ, പി.എ.ഷാജി, എൻ.ഒ. ആന്റണി, സുധൻ കാവുങ്ങൽ, കെ.എസ്.ഷമീർ, സുനിൽ ചാണാടി, കെ.എ.ഹൈദ്രോസ്, പ്രതാപൻ കൊള്ളിക്കത്തറ പി.എ.ഷിംനാസ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]