
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കയ്പമംഗലം∙ റാവു ബഹദൂർ വി.വി.ഗോവിന്ദൻ സ്മാരക സമാജം സംസ്ഥാന തലത്തിൽ ധീവര സമുദായത്തിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. കഴിഞ്ഞ വർഷം പ്ലസ്ടു, വിഎച്ച്എസ്സി പരീക്ഷകൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരും പഠനം തുടരുന്നവരും ആയിരിക്കണം.വിവിധ കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സമ്മാനം ലഭിക്കും.
എംബിബിഎസ് പ്രവേശനം ലഭിച്ചവർക്ക് ഡോ.പി.വി.ഗുഹരാജ് സ്മാരക കാഷ് അവാർഡ് നൽകും. മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം ഫോൺ നമ്പർ, പിൻകോഡ് എന്നിവ സഹിതം ഒക്ടോബർ 31 ന് മുൻപായി അപേക്ഷിക്കണം.ജാതി തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ കോപ്പി ഇല്ലാത്തവര്‍ വില്ലേജ് ഓഫിസില്‍ നിന്നോ സ്വന്തം കരയോഗത്തില്‍ നിന്നോ ലഭിച്ച ജാതി സർട്ടിഫിക്കറ്റ് നൽകണം.
വിലാസം: റാവു ബഹദൂർ വി.വി.ഗോവിന്ദൻ സ്മാരക സമാജം, കയ്പമംഗലം ബീച്ച് പിഒ, തൃശൂർ ജില്ല. 680681.
ഫോൺ: 9645651465.
അധ്യാപക ഒഴിവ്
കയ്പമംഗലം ∙ ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ സുവോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 27 ന് രാവിലെ 10ന്.
യോഗ ട്രെയ്നർ
കൊരട്ടി ∙ പഞ്ചായത്ത് നടപ്പാക്കുന്ന വയോജനങ്ങൾക്കു യോഗ പരിശീലന പരിപാടിക്ക് (പദ്ധതി നമ്പർ 96/26) യോഗ ട്രെയ്നറുടെ ഒഴിവുണ്ട്.
അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നു ബാച്ലർ ഓഫ് നാച്യുറോപ്പതി, യോഗിക് സയൻസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരും യോഗ അസോസിയേഷന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ അംഗീകാരം ഉള്ളവരും ആയിരിക്കണം. അപേക്ഷകൾ 25ന് 1 മണിക്ക് മുൻപു പഞ്ചായത്ത് ഓഫിസിൽ നൽകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]