
വടക്കാഞ്ചേരി ∙ ജനകീയ ശുചീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. വൃത്തിയുള്ള പൊതു ഇടങ്ങൾ ഉണ്ടാവണമെന്നും മാലിന്യമുക്ത പ്രവർത്തനത്തിനു കേരളം രാജ്യത്തിനു മാതൃകയാവണമെന്നും മന്ത്രി പറഞ്ഞു.എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണു സർക്കാരിന്റെ ജനകീയ ശുചീകരണ പരിപാടി.
നഗരസഭ ചെയർപഴ്സൻ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൻ ഒ.ആർ.ഷീല മോഹനൻ, സ്ഥിരസമിതി അധ്യക്ഷരായ എം.ആർ.അനൂപ് കിഷോർ, എ.എം.ജമീലാബി, പി.ആർ.അരവിന്ദാക്ഷൻ, സ്വപ്ന ശശി, കൗൺസിലർമാരായ എസ്.എ.എ.ആസാദ്, സന്ധ്യ കൊടയ്ക്കാടത്ത്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.െക.മനോജ്, ഹരിതകേരള മിഷൻ ജില്ലാ കോ– ഓർഡിനേറ്റർ കെ.ദിദിക, റസ്മി മുഹമ്മദ്, അരുൺ വിൻസന്റ്, എൻ.കെ.പ്രമോദ്കുമാർ, എം.യു.കബീർ, അജിത്കുമാർ മല്ലയ്യ, ടി.കെ.കുമാരൻ, തുളസി കണ്ണൻ, അജീഷ് കർക്കിടകത്ത് എന്നിവർ പ്രസംഗിച്ചു.തലപ്പിള്ളി താലൂക്ക് ഓഫിസ് പരിസരം മന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ചു ജനകീയ ശുചീകരണ പ്രവർത്തനത്തിനു തുടക്കം കുറിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]